ടൗ​വ​ല്‍ വ​ച്ച് പ​ന്ത് പി​ടി​ച്ച​തി​ന് അ​ഞ്ച് റ​ണ്‍സ് പി​ഴ| Video

മ​ത്സ​ര​ത്തി​ല്‍ ഇ​ട​പെ​ട്ട അ​മ്പ​യ​ര്‍ അ​ഞ്ച് റ​ണ്‍സ് പെ​നാ​ല്‍റ്റി ന​ല്‍കാ​നാ​യി സി​ഗ്ന​ല്‍ കാ​ണി​ച്ചു.
video screenshot
video screenshot
Updated on

ബ്രി​സ്ബെ​യ്ന്‍: ബി​ഗ് ബാ​ഷ് വ​നി​താ ക്രി​ക്ക​റ്റി​ല്‍ നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍. ടൗ​വ​ല്‍ കൈ​യി​ൽ വ​ച്ച് പ​ന്ത് പി​ടി​ച്ച​തി​ന് അ​ഞ്ച് റ​ണ്‍സ് അ​നു​വ​ദി​ച്ച് അ​മ്പ​യ​ര്‍. ബ്രി​സ്ബെ​യ്ന്‍ ഹീ​റ്റ്സും സി​ഡ്നി സി​ക്സേ​ഴ്സും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബ്രി​സ്ബെ​യ​ന്‍ ഏ​ഴ് വി​ക്ക​റ്റി​ന് 176 റ​ണ്‍സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ സി​ഡ്നി സി​ക്സേ​ഴ്സ് ബാ​റ്റ് ചെ​യ്യു​ന്നു. 10-ാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ലാ​ണ് സം​ഭ​വം. അ​മേ​ലി​യ കെ​ര്‍ എ​റി​ഞ്ഞ പ​ന്തി​ല്‍ ആ​ഷ്ലീ ഗാ​ര്‍ഡ്ന​ര്‍ ലോ​ങ് ഓ​ണി​ലേ​ക്ക് അ​ടി​ച്ച് സിം​ഗി​ള്‍ നേ​ടി. എ​ന്നാ​ല്‍ ഫീ​ല്‍ഡ​ര്‍ എ​ടു​ത്തെ​റി​ഞ്ഞ പ​ന്ത് പി​ടി​ക്ക​വേ അ​മേ​ലി​യ കെ​റി​ന്‍റെ കൈ​ക​ളി​ല്‍ ഒ​രു ടൗ​വ​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നാ​ലെ മ​ത്സ​ര​ത്തി​ല്‍ ഇ​ട​പെ​ട്ട അ​മ്പ​യ​ര്‍ അ​ഞ്ച് റ​ണ്‍സ് പെ​നാ​ല്‍റ്റി ന​ല്‍കാ​നാ​യി സി​ഗ്ന​ല്‍ കാ​ണി​ച്ചു.

മാ​ര്‍ലി​ബ​ന്‍ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ നി​യ​മ​പ്ര​കാ​രം വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ല്ലാ​തെ ഒ​രു ഫീ​ല്‍ഡ​ര്‍ക്കും പ​ന്ത് പി​ടി​ക്കു​മ്പോ​ള്‍ ഗ്ലൗ​വോ തു​ണി​യോ ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. മ​ത്സ​ര​ത്തി​ല്‍ ആ​റ് വി​ക്ക​റ്റി​ന് സി​ക്സേ​ഴ്സ് ജ​യി​ച്ചു. ഒ​രു പ​ന്ത് മാ​ത്രം ബാ​ക്കി നി​ര്‍ത്തി​യാ​ണ് സി​ക്സേ​ഴ്സി​ന്‍റെ വി​ജ​യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com