
ഷോയിബ് അക്തർ
പാക്കിസ്ഥാൻ വനിതാ ടീമിനു ലോകത്ത് ഒരു ടീമിനെ മാത്രമേ തോൽപ്പിക്കാൻ പറ്റൂ എന്നും, അതു പാക്കിസ്ഥാന്‍റെ പുരുഷ ടീമിനെയാണെന്നും മുൻ പാക് ഫാസ്റ്റ് ബൗളർ ഷോയിബ് അക്തർ. ലോകകപ്പ് മത്സരത്തിൽ പാക് വനിതാ ടീം ഇന്ത്യൻ വനിതാ ടീമിനോടു തോറ്റതിനു പിന്നാലെയാണ് ട്രോളുമായി അക്തർ രംഗത്തെത്തിയത്.
പുരുഷ ടീമിന്‍റെ അവസ്ഥ പരിതാപകരമാണ്. വനിതാ ടീമിനു പോലും അവരെ തോൽപ്പിക്കാൻ പറ്റും. ടീമിൽ ആരും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നും അക്തർ വിലയിരുത്തി.
ഇന്ത്യ സ്വന്തമാക്കിയ ഏഷ്യ കപ്പിൽ പാക്കിസ്ഥാൻ ഫൈനലടക്കം മൂന്നു കളിയാണ് ഇന്ത്യയോടു മാത്രം തോറ്റത്. ലോകകപ്പിൽ വനിതാ ടീം 88 റൺസിനും ഇന്ത്യയോടു തോറ്റു.