ഖത്തറിൽ വീണ്ടും ലോകകപ്പ് വസന്തം

ഖത്തറിൽ വീണ്ടും ലോകകപ്പ് വസന്തം

2025, 2026, 2027, 2028, 2029 അണ്ടര്‍ 17 പുരുഷ വിഭാഗം ലോകകപ്പുകളുടെ വേദിയായാണ് ഖത്തറിനെ തെരഞ്ഞെടുത്തത്
Published on

ദോഹ: 2025 മുതല്‍ ഫിഫ അണ്ടര്‍ 17 ലോകകപ്പിന്‍റെ അഞ്ച് പതിപ്പുകള്‍ക്ക് ഖത്തര്‍ വേദിയിയാകും. 2025 മുതല്‍ 2029വരെയാണ് ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് നടക്കുക. ഇതേകാലയളവില്‍ ഫിഫ അണ്ടര്‍ പതിനേഴ് വനിതാ ലോകകപ്പ് മൊറോക്കയില്‍ നടക്കും.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലായി നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനെ 2025 മുതല്‍ വാര്‍ഷിക ടൂര്‍ണമെന്‍റാക്കി മാറ്റാനും ഫിഫ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ടീമുകളുടെ എണ്ണം 24ല്‍ നിന്നും 48 ആയി ഉയര്‍ത്തിയാണ് അടുത്ത വര്‍ഷം മുതല്‍ കൗമാര ഫുട്ബാള്‍ മേളയെ ഫിഫ പരിഷ്കരിക്കുന്നത്. 2025, 2026, 2027, 2028, 2029 അണ്ടര്‍ 17 പുരുഷ വിഭാഗം ലോകകപ്പുകളുടെ വേദിയായാണ് ഖത്തറിനെ തെരഞ്ഞെടുത്തത്. ഇതേ കാലയളവില്‍, അണ്ടര്‍ 17 വനിതാ ലോകകപ്പിന് മൊറോക്കോയും വേദിയാകും.

അന്താരാഷ്ട്ര ഫുട്ബാള്‍ സമൂഹത്തിന്‍റെ നിരന്തര ആവശ്യവും, വിവിധ രാജ്യങ്ങളിലെ നിലവിലെ ഫുട്ബാള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യണമെന്ന് നിര്‍ദേശത്തെ തുടര്‍ന്ന് അണ്ടര്‍ 17 ടൂര്‍ണമെന്‍റ് സമൂലമാറ്റങ്ങളോടെ പരിഷ്കരിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

2022 ലോകകപ്പ് ഫുട്ബാളിന് വേദിയായ എട്ട് സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഖത്തറിന് കൗമാര ലോകകപ്പിലൂടെ വീണ്ടും ഉപയോഗപ്പെടുത്താന്‍ കഴിയും. 2023 നവംബര്‍ -ഡിസംബറിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടര്‍ 17 ലോകകപ്പ് നടന്നത്.

logo
Metro Vaartha
www.metrovaartha.com