
പെറുവിനെതിരായ ഗോൾ ആഘോഷിക്കുന്ന ഉറുഗ്വെ താരങ്ങൾ.
മോണ്ടെവീഡിയൊ (ഉറുഗ്വെ): 2026 ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി ഉറുഗ്വെയും കൊളംബിയയും പരാഗ്വെയും. അമെരിക്കയും മെക്സിക്കോയും ക്യാനഡയും സംയുക്ത ആതിഥ്യം ഒരുക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് പോരാടുക.
ലാറ്റിൻ അമെരിക്കൻ യോഗ്യതാ റൗണ്ടിൽ പെറുവിനെ 3-0ന് പരാജയപ്പെടുത്തിയാണ് ഉറുഗ്വെ ലോകകപ്പ് പ്രവേശം സാധ്യമാക്കിയത്. കൊളംബിയ ബൊളീവിയയെ (3-0) കീഴടക്കി. ഇക്വഡോറിനെ ഗോൾരഹിത സമനിലയിൽ തളച്ച് പരാഗ്വെയുടെ മുന്നേറ്റം. ലാറ്റിൻ അമെരിക്കയിൽ നിന്ന് അർജന്‍റീനയും ബ്രസീലും നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.
യൂറോപ്പും ആഫ്രിക്കയും ഒഴികെയുള്ള മേഖലകളിൽ നിന്ന് ലോകകപ്പ് യോഗ്യത നേടിയ ടീമുകൾ: ജപ്പാൻ, ഇറാൻ, ജോർദാൻ, ദക്ഷിണ കൊറിയ, ഉസ്ബെക്കിസ്ഥാൻ, ഓസ്ട്രേലിയ (ഏഷ്യ). ന്യൂസിലൻഡ് (ഓഷ്യാന). അർജന്‍റീന, ബ്രസീൽ, ഇക്വഡോർ, ഉറുഗ്വെ, കൊളംബിയ, പരാഗ്വെ (ലാറ്റിൻ അമെരിക്ക).