ലോക ഒന്നാം നമ്പർ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

World number one tennis player Jannik Sinner faces doping ban
യാനിക് സിന്നർ
Updated on

റോം: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ലോക ഒന്നാം നമ്പർ ഇറ്റാലിയൻ ടെന്നീസ് താരം യാനിക് സിന്നറിന് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വർഷം ലോക ഉത്തേജക വിരുദ്ധ ഏജൻസി നടത്തിയ രണ്ട് ടെസ്റ്റുകളിൽ ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി 9 മുതൽ മേയ് 4 വരെയാണ് സിന്നർക്ക് വിലക്കേർപ്പടുത്തിയിരിക്കുന്നത്. അതിനാൽ മെയ് 19ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിൽ താരത്തിന് കാളിക്കാനായേക്കുമെന്നതാണാശ്വാസം.

അതേസമയം, ഫിസിയോ തെറപ്പിസ്റ്റിന്‍റെ നിർദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോൾ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്നണ് സിന്നർ നൽകിയ വിശദീകരണം. കബളിപ്പിക്കണമെന്ന ഉദേശത്തോടെയല്ല സിന്നർ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്‍റെ പ്രകടനത്തിൽ നേട്ടമൊന്നും ലഭിക്കില്ലെന്നും ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. നടപടി സ്വീകരിച്ച് കേസ് ഒത്തുതീർപ്പിലെത്താമെന്ന് താരം അറിയിച്ചതോടെയാണ് 3 മാസത്തേക്ക് വിലക്കേർപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com