ഗുസ്തി താരം റീതിക ഹൂഡയക്ക് വിലക്ക്

22കാരിയായ റീതിക രാജ്യം ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന ഗുസ്തി താരങ്ങളിലൊരാൾ
Wrestler Reetika Hooda banned

ഗുസ്തി താരം റീതിക ഹൂഡയക്ക് വിലക്ക്

Updated on

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട വനിതാ ഗുസ്തി താരം റീതിക ഹൂഡയെ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. റീതിക നിരോധിത മരുന്നുകൾ ഉപയോഗിച്ചെന്ന് ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) കണ്ടെത്തിയിരുന്നു. കുറ്റം തെളിഞ്ഞാൽ താരത്തിന് 4 വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കും.

സെലക്‌ഷൻ ട്രയലിനിടെ നാഡ ശേഖരിച്ച സാംപിളുകളിൽ നടത്തിയ പരിശോധനയിലാണ് റീതിക ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ഇതോടെ റീതികയോട് ക്യാംപ് വിടാൻ ഗുസ്തി ഫെഡറേഷന്‍ നിര്‍ദേശിച്ചിരുന്നു.

22കാരിയായ റീതിക രാജ്യം ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന ഗുസ്തി താരങ്ങളിലൊരാളാണ്. ഏഷ്യന്‍ ചാംപ്യൻഷിപ്പിൽ റീതിക വെള്ളി മെഡല്‍ നേടിയിരുന്നു. പാരീസ് ഒളിംപിക്സിൽ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലും റീതിക മത്സരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com