യശസ്വി ജയ്സ്വാൾ ഇനി ഗോവയ്ക്ക് വേണ്ടി കളിക്കും

വ‍്യക്തിപരമായ കാരണങ്ങളാലാണ് ടീം മാറ്റമെന്നാണ് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇ മെയിലിൽ പറയുന്നത്
yashasvi jaiswal will play for goa from next season in domestic cricket

യശസ്വി ജയ്സ്വാൾ

Updated on

മുംബൈ: ആഭ‍്യന്തര ക്രിക്കറ്റിൽ ഇന്ത‍്യൻ ബാറ്റർ യശസ്വി ജയ്സ്വാൾ മുംബൈ വിടുന്നു. നിലവിൽ മുംബൈയ്ക്ക് വേണ്ടി കളിക്കുന്ന താരം അടുത്ത സീസൺ മുതൽ ഗോവയ്ക്ക് വേണ്ടി കളിക്കുമെന്നാണ് വിവരം.

വ‍്യക്തിപരമായ കാരണങ്ങളാലാണ് ടീം മാറ്റമെന്നാണ് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അയച്ച ഇ മെയിലിൽ പറയുന്നത്.

അടുത്ത സീസൺ മുതൽ ഗോവയ്ക്ക് വേണ്ടി കളിക്കാനായി അനുമതി നൽകണമെന്ന് ആവശ‍്യപ്പെട്ട് ജയ്സ്വാൾ മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ മെയിൽ അയക്കുകയും തുടർന്ന് ഈ ആവശ‍്യം മുംബൈ ക്രിക്കറ്റ് അധികൃതർ അംഗീകരിക്കുകയായിരുന്നു. ജയ്സ്വാളിന്‍റെ ടീം മാറ്റം ഗോവ ക്രിക്കറ്റ് അധിക‍്യതരും സ്ഥിരീകരിച്ചിട്ടുണ്ട്.

മുമ്പ് സച്ചിൻ ടെൻഡുൽക്കറുടെ മകനായ അർജുൻ ടെൻഡുൽക്കറും, മുംബൈ താരമായിരുന്ന സിദ്ദേഷ് ലാഡും മുംബൈ വിട്ട് ഗോവയിലേക്ക് മാറിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com