ബംഗ്ലാദേശ് താരത്തെ 'ഇന്ത‍്യൻ ഏജന്‍റ് 'എന്ന് വിളിച്ചു; ബോർഡ് അംഗത്തെ പുറത്താക്കി ബിസിബി

വലിയ തോതിൽ പ്രതിഷേധമുയർന്ന സാഹചര‍്യത്തിലാണ് ബിസിബി ഫിനാൻസ് കമ്മിറ്റി ചെയർമാനായ നജ്മുൾ‌ ഇസ്‌ലാമിനെ പുറത്താക്കിയത്
bcb sacks najmul islam

നജ്മുൾ‌ ഇസ്‌ലാം

Updated on

ഹരാരെ: മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്‌ബാലിനെതിരേ അധിക്ഷേപ പരാമർശം നടത്തിയ നജ്മുൾ ഇ‌സ്‌ലാമിനെതിരേ നടപടി സ്വീകരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). വലിയ തോതിൽ പ്രതിഷേധമുയർന്ന സാഹചര‍്യത്തിലാണ് ബിസിബി ഫിനാൻസ് കമ്മിറ്റി ചെയർമാനായ നജ്മുൾ‌ ഇസ്‌ലാമിനെ പുറത്താക്കിയത്.

പ്രസ്താവനയിലൂടെയാണ് ബിസിബി ഇക്കാര‍്യം അറിയിച്ചത്. ഇന്ത‍്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം പഴയ സ്ഥിതിയിലാക്കാൻ ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് നിർദേശിച്ച തമീം ഇഖ്‌ബാലിനെ ഇന്ത‍്യൻ ഏജന്‍റെന്നായിരുന്നു നജ്മുൾ ഇസ്‌ലാം വിശേഷിപ്പിച്ചത്.

നജ്മുൾ ഇസ്‌ലാമിനെതിരേ നടപടി സ്വീകരിക്കാത്ത പക്ഷം ബംഗ്ലാദേശ് പ്രീമിയർ ലീഗ് ബഹിഷ്കരിക്കുമെന്ന് താരങ്ങൾ നിലപാടെടുത്തതോടെയാണ് ബിസിബി നടപടിയിലേക്ക് നീങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com