സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

സിംബാംബ്‌വേക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 236 റൺസിനുമാണ് ദക്ഷിണാഫ്രിക്കയുടെ ജയം
zimbabwe vs southafrica test series

സിംബാംബ്‌വേക്കെതിരേ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

Updated on

ബുലവായോ: സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റിൽ ഒരു ഇന്നിങ്സിനും 236 റൺസിനും ജയം സ്വന്തമാക്കിയതോടെ പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സിൽ 506 റൺസ് ലീഡ് വഴങ്ങിയ സിംബാബ്‌വെക്ക് രണ്ടാം ഇന്നിങ്സിൽ 220 റൺസ് നേടാനെ സാധിച്ചുള്ളൂ.

രണ്ടാം ഇന്നിങ്സിൽ 55 റൺസെടുത്ത നിക്ക് വെൽഷാണ് സിംബാംബ്‌വെയുടെ ടോപ് സ്കോറർ. നിക്ക് വെൽഷിനെ കൂടാതെ നായകൻ ക്രെയ്ഗ് ഇർവിൻ 49 റൺസ് നേടി. ദക്ഷിണാഫ്രിക്കക്കു വേണ്ടി കോർബിൻ ബോഷ് നാലും സെനുരാൻ മുത്തുസ്വാമി മൂന്നും കോഡി യൂസഫ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസെന്ന നിലയിലായിരുന്നു ചൊവ്വാഴ്ച സിംബാബ്‌വെ മത്സരം ആരംഭിച്ചത്. എന്നാൽ തുടക്കത്തിലെ തന്നെ വിക്കറ്റുകൾ നഷ്ടമായതോടെ ടീം പ്രതിരോധത്തിലായി.

334 പന്തിൽ നിന്നും 49 ബൗണ്ടറിയും 4 സിക്സറുകളും അടക്കം 367 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ വിയാൻ മുൾഡറാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസും. അതേസമയം ഒന്നാം ടെസ്റ്റിൽ 328 റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com