ബ്ലാസ്‌റ്റേഴ്‌സ് നാളെ തട്ടകത്തില്‍

എഫ്സി ഗോവ എതിരാളികൾ
kerala blasters and fc goa match on sunday
kerala blasters and fc goa match on sunday
Updated on

കൊച്ചി: തുടര്‍പരാജയങ്ങളില്‍ മുഖം നഷ്ടപ്പെട്ട കേരളബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവ് കൊതിച്ച് സ്വന്തം തട്ടകത്തില്‍ നാളെ വീണ്ടുമിറങ്ങുന്നു. പരുക്കുമാറി സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമാന്‍റക്കോസ് തിരികെയെത്തുന്നു എന്നതാണ് കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം പകരുന്ന കാര്യം. ചെന്നൈയിന്‍ എഫ് സിക്ക് എതിരായ മത്സരത്തില്‍ ദിമിത്രിയോസ് ഡയമാന്‍റകോസ് കളത്തില്‍ ഇറങ്ങിയിരുന്നില്ല. 2023 - 2024 സീസണില്‍ 12 മത്സരങ്ങളില്‍ എട്ട് ഗോളും രണ്ട് അസിസ്റ്റും ഈ ഗ്രീക്ക് സെന്‍റര്‍ സ്‌ട്രൈക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

എഫ്‌സി ഗോവയാണ് എതിരാളികള്‍. ഡയമന്‍റകോസിനു പുറമേ, മധ്യനിര താരം വിബിന്‍ മോഹനനും തിരിച്ചെത്തും. പരുക്കു മൂലം മാസങ്ങളായി വിബിന്‍ കളത്തിനുപുറത്തായിരുന്നു. ഇതോടെ മധ്യനിര കൂടുതല്‍ കരുത്താര്‍ജിക്കുമെന്നു കരുതുന്നു. ലൂണയുടെ അഭാവം വിബിന്‍റെ വരവോടെ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. കെ.പി.രാഹുല്‍, മുഹമ്മദ് അയ്മന്‍, നിഹാല്‍ സുധീഷ്, ഡെയ്‌സൂകി സകായ് എന്നിവര്‍ ഒത്തണക്കത്തോടെ കളിച്ചാല്‍ കളി വേറെ ലെവലാകുമെന്നാണ് വുകമാനോവിച്ചിന്‍റെ പ്രതീക്ഷ. ഐഎസ്എലിന്‍റെ രണ്ടാം ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ജയിക്കാനായില്ല.ഒഡീഷ എഫ് സിയോട് 2 - 1 നും പഞ്ചാബ് എഫ് സിയോട് 3 - 1 നും ചെന്നൈയിന്‍ എഫ് സിയോട് 1 - 0 നുമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തോല്‍വി. എഫ് സി ഗോവയ്ക്ക് എതിരേ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ജയിക്കുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. 15 മത്സരങ്ങളില്‍ 26 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എഫ് സി ഗോവ 14 മത്സരങ്ങളില്‍ 28 പോയിന്‍റുമായി നാലാം സ്ഥാനത്തും.

ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം സ്ഥാനത്തേക്ക് ഉയരാം. എഫ് സി ഗോവയാണ് ജയിക്കുന്നതെങ്കില്‍ രണ്ടാം സ്ഥാനത്തുമെത്തും.2022 ഓഗസ്റ്റില്‍ കൊച്ചി ക്ലബ്ബില്‍ ചേര്‍ന്ന ദിമിത്രിയോസ് ഡയമാന്‍റകോസ് മഞ്ഞപ്പടയ്ക്കു വേണ്ടി ഇതുവരെ 39 മത്സരങ്ങളില്‍ 23 ഗോളും ആറ് അസിസ്റ്റും നടത്തി. 0.58 ആണ് താരത്തിന്‍റെ ഗോള്‍ ശരാശരി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്‍റെ റെക്കോഡ് ഗ്രീസ് താരത്തിന്‍റെ പേരിലാണ്. ചെന്നൈയിനെതിരേ അപ്രതീക്ഷിത തോല്‍വിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‍റേത്. നിറഞ്ഞ സ്‌റ്റേഡിയത്തില്‍ മികച്ച വിജയത്തോടെ തിരിച്ചെത്താമെന്നാണ് ടീമിന്‍റെ പ്രതീക്ഷ.

ആദ്യ ഘട്ടത്തിലെ മത്സരക്രമം ഇങ്ങനെ

=മാര്‍ച്ച് 22 - സിഎസ്‌കെ - ആര്‍സിബി

=മാര്‍ച്ച് 23 - പിബികെഎസ് - ഡിസി

=മാര്‍ച്ച് 23 - കെകെആര്‍ - എസ്ആര്‍എച്ച്

=മാര്‍ച്ച് 24 - ആര്‍ആര്‍ - എല്‍എസ്ജി

=മാര്‍ച്ച് 24 - ജിടി - എംഐ

=മാര്‍ച്ച് 25 - ആര്‍സിബി - പിബികെഎസ്

=മാര്‍ച്ച് 26 - സിഎസ്‌കെ - ജിടി

=മാര്‍ച്ച് 27 - എസ്ആര്‍എച്ച് - എംഐ

=മാര്‍ച്ച് 28 - ആര്‍ആര്‍ - ഡിസി

=മാര്‍ച്ച് 29 - ആര്‍സിബി - കെകെആര്‍

=മാര്‍ച്ച് 30 - എല്‍എസ്ജി - പിബികെഎസ്

=മാര്‍ച്ച് 31 - ജിടി - എസ്ആര്‍എച്ച്

=മാര്‍ച്ച് 31 - ഡിസി - സിഎസ്‌കെ

=ഏപ്രില്‍ 1 - എംഐ - ആര്‍ആര്‍

=ഏപ്രില്‍ 2 - ആര്‍സിബി - എല്‍എസ്ജി

=ഏപ്രില്‍ 3 - ഡിസി - കെകെആര്‍

=ഏപ്രില്‍ 4 - ജിടി - പിബികെഎസ്

=ഏപ്രില്‍ 5 - എസ്ആര്‍എച്ച് - സിഎസ്‌കെ

=ഏപ്രില്‍ 6 - ആര്‍ആര്‍ - ആര്‍സിബി

=ഏപ്രില്‍ 7 - എംഐ - ഡിസി

=ഏപ്രില്‍ 7 - എല്‍എസ്ജി - ജിടി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com