
മമോണ റാൻസംവെയർ വൈറസ്
getty image
ഇന്‍റർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ കംപ്യൂട്ടറുകൾ വൈറസുകളിൽ നിന്ന് സുരക്ഷിതമാണെന്ന നിലവിലെ വിശ്വാസം തെറ്റാണെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പുതിയതായി കണ്ടെത്തിയ മമോണ റാൻസംവെയർ ആണ് ഒഫ് ലൈൻ കംപ്യൂട്ടറുകളിലെയും ശക്തമായ സംരക്ഷണത്തെ മറികടന്ന് ആക്രമിക്കാൻ കഴിവുള്ള ആ വൈറസ്.
റിമോട്ട് കമാൻഡ് ആവശ്യം ഇല്ലാത്തതു കൊണ്ടു തന്നെ ഉപയോഗിക്കുന്ന ഓരോ സിസ്റ്റത്തിലെയും ഡേറ്റ എൻക്രിപ്റ്റ് ചെയ്യാൻ മമോണയ്ക്ക് കഴിയും. ഇത് നെറ്റ് വർക്ക് നിരീക്ഷണ സംവിധാനങ്ങൾ വഴി കണ്ടെത്താനാകാതെ പോകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, ഇതിന്‍റെ പ്രവർത്തനം ഹാക്കർമാരുടെയും മറ്റു സർവറുകളുടെയും സഹായമില്ലാതെ തന്നെ നടക്കുന്നത് മോശമായ ഫലങ്ങൾക്ക് ഇടയാക്കാം.
വ്യക്തിഗത ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ പുതിയ വൈറസ് വലിയ സൈബർ ഭീഷണിയായി മാറുകയാണ്.