
ബംളൂരു: നാലാംഘട്ട ഭ്രമണപഥമുയർത്തലും വിജയകരമായി പൂർത്തിയാക്കി ആദിത്യ എൽ 1. നിലവിൽ ഭൂമിയിൽ നിന്ന് ഏറ്റവും കുറഞ്ഞ അകലം 256 കിലോമീറ്ററും കൂടിയ അകലം 121973 കിലോമീറ്ററും ഉള്ള ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാലാംഘട്ട ഭ്രമണപഥമുയർത്തൽ നടപ്പിലാക്കിയതെന്ന് ഇസ്രൊ അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ 19 ന് വൈകിട്ട് രണ്ട് മണിക്കാണ് അടുത്ത ഭ്രമണപഥമുയർത്തലെന്നും ഇസ്രൊ എക്സിൽ കുറിച്ചിട്ടുണ്ട്. സൗരദൗത്യത്തിലെ നിർമായക ഘട്ടമായിരിക്കുമിത്.സെപ്റ്റംബർ 2നാണ് ഇന്ത്യ ആദ്യ സൗരദൗത്യത്തിന് തുടക്കം കുറിച്ചത്. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരെയുള്ള ലഗ്രാഞ്ച് 1 എന്ന പോയിന്‍റാണ് ആദിത്യ എൽ 1 ലക്ഷ്യം വയ്ക്കുന്നത്.