ആദിത്യ എൽ1 ആദ്യ ഭ്രമണം പൂർത്തിയാക്കി

അഞ്ചു വർഷമാണ് ആദിത്യ എൽ1ന്‍റെ പ്രവർത്തന കാലാവധി
Aditya L1 completes first orbit
Aditya L1Artistic representation
Updated on

ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ1 , ലഗ്രാഞ്ച് പോയിന്‍റ് ഒന്നിനു ചുറ്റുമുള്ള ഹാലോഭ്രമണപഥത്തിലെ ആദ്യ വലംവയ്ക്കൽ പൂർത്തിയാക്കി. കഴിഞ്ഞ വർഷം സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. ജനുവരി ആറിന് എൽ1 പോയിന്‍റിനു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലെത്തി. ലക്ഷ്യസ്ഥാനത്ത് 178 ദിവസം പിന്നിടുമ്പോഴാണ് ആദ്യ ഭ്രമണം പൂർത്തിയാക്കിയത്.

രണ്ടാം ഭ്രമണപഥത്തിലേക്കുള്ള സുഗമമായ മാറ്റം സാധ്യമാക്കിയെന്ന് ഇസ്രൊ അറിയിച്ചു. അഞ്ചു വർഷമാണ് ആദിത്യ എൽ1ന്‍റെ പ്രവർത്തന കാലാവധി.

ഹാലോ ഭ്രമണപഥത്തിലൂടെയുള്ള യാത്രയ്ക്ക് വിവിധ ബഹിരാകാശ ബലങ്ങളെ അതിജീവിക്കേണ്ടതുണ്ട്. ഇതിനായി രണ്ടു തവണ ബൂസ്റ്ററുകൾ ഉപയോഗിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com