ആദിത്യ എൽ1 വിവരങ്ങൾ കൈമാറിത്തുടങ്ങി

ഭൂമിയുടെ ചുറ്റുപാടുമുള്ള വസ്തുക്കളുടെ സ്വഭാവം പഠിക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്
Aditya L1
Aditya L1Imaginary picture
Updated on

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ബഹിരാകാശ സൗര നിരീക്ഷണ ദൗത്യമായ ആദിത്യ എൽ1 ശേഖരിക്കുന്ന വിവരങ്ങൾ ബംഗളൂരുവിലെ കൺട്രോൾ സെന്‍ററിലേക്ക് അയച്ചു തുടങ്ങി.

STEPS എന്ന ഉപകരണം പ്രവർത്തിപ്പിച്ചുതുടങ്ങിയതോടെയാണിത്. ഭൂമിയുടെ ചുറ്റുപാടുമുള്ള വസ്തുക്കളുടെ സ്വഭാവം പഠിക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്.

ആദിത്യ എൽ1 ഭൂമിയിൽ നിന്ന് അമ്പതിനായിരം കിലോമീറ്റർ അകലെയെത്തിയപ്പോഴാണ് ഇസ്രൊ സ്റ്റെപ്സ് പ്രവർത്തനക്ഷമമാക്കിയത്.

സൂപ്ര തെർമൽ & എനർജറ്റിക് പാർട്ടിക്കിൾ സ്പെക്റ്റോമീറ്റർ എന്നതിന്‍റെ ചുരുക്കപ്പേരാണ് STEPS. ആറു സെൻസറുകളാണ് ഇതിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com