വീണ്ടും പണിമുടക്കി എയർടെൽ; മിനിറ്റുകൾക്കുള്ളിലെത്തിയത് 6000 ത്തിലധികം പരാതികൾ

താൽക്കാലിക കണക്റ്റിവിറ്റി തടസം മൂലമാണ് പ്രശ്‌നം ഉണ്ടായതെന്ന് എയർടെൽ വിശദീകരിക്കുന്നു
Airtel users report network issue again

വീണ്ടും പണിമുടക്കി എയർടെൽ; മിനിറ്റുകൾക്കുള്ളിലെത്തിയത് 6000 ത്തിലധികം പരാതികൾ

Updated on

ന്യൂഡൽഹി: വീണ്ടും പണി മുടക്കി എയർടെൽ. അടുത്തിടെ രേഖപ്പെടുത്തിയ വലിയ തകരാറിന് ശേഷമാണ് വീണ്ടും എയർടെലിൽ നെറ്റ് വർക്ക് പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തവണ ബെംഗളൂരു, ചെന്നൈ, കോൽക്കത്ത പോലുള്ള നഗരങ്ങളിലാണ് എയർടെൽ പണി മുടക്കിയത്.

ടെക് ക്രാഷുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറിന്‍റെ കണക്കനുസരിച്ച്, എയർടെൽ തടസത്തെക്കുറിച്ചുള്ള പരാതികൾ ഉച്ചയ്ക്ക് 12.11 ഓടെയാണ് ഉയർന്നത്, 6,815 ഓളം പരാതികളെത്തിയതായാണ് റിപ്പോർട്ടുകൾ. താൽക്കാലിക കണക്റ്റിവിറ്റി തടസം മൂലമാണ് പ്രശ്‌നം ഉണ്ടായതെന്നും ഒരു മണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും എയർടെൽ അറിയിച്ചു.

“അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങൾ നേരിടുന്ന പ്രശ്‌നം താൽക്കാലിക കണക്റ്റിവിറ്റി തടസം മൂലമാണെന്ന് കരുതുന്നു, ഒരു മണിക്കൂറിനുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആ സമയം കഴിഞ്ഞാൽ, സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് ദയവായി നിങ്ങളുടെ മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്. നന്ദി,” എയർടെൽ കെയേഴ്‌സ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com