ശബ്‌ദവേഗത്തെ വെല്ലുന്ന ബൂം സൂപ്പർ സോണിക് കോൺകോഡുമായി യുഎസ്

അമെരിക്കയിലെ ആദ്യ സ്വകാര്യ നിർമിത ജെറ്റാണിത്

ശബ്ദത്തെക്കാൾ വേഗമുള്ള സൂപ്പർ സോണിക് വിമാനം കോൺകോഡ് ആദ്യമായി ലോകത്ത് അവതരിപ്പിച്ചത് യുഎസ് ആയിരുന്നു. 22 വർഷം മുമ്പ് ഇവ പൂർണമായി സർവീസിൽ നിന്നു പിൻവലിക്കുകയും ചെയ്തു. ഇപ്പോഴിതാ ആ കോൺകോഡ് വിമാനത്തെയും കടത്തി വെട്ടുന്ന വേഗവുമായി പുതിയ കോൺകോഡ് നിർമിച്ചിരിക്കുകയാണ് ഒരു അമെരിക്കൻ സ്റ്റാർട്ട് അപ് കമ്പനി. ബൂം സൂപ്പർ സോണിക് ജെറ്റ് എന്ന ഈ വിമാനം പരീക്ഷണാർഥമാണ് ഇവർ നിർമിച്ചിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ മൊജാവേ മരുഭൂമിയില്‍ നിന്ന് 34,000 അടി ഉയരത്തില്‍ എത്തിയ ശേഷം, ബൂം സൂപ്പര്‍സോണിക് ന്‍റെ T11 നെ മണിക്കൂറില്‍ 770 മൈല്‍ വേഗത്തിൽ മാക് 1 എന്ന പുതിയ സൂപ്പർ സോണിക് വിമാനം വിജയകരമായി മറികടന്നു. നിരവധി യുഎസ് ടെക് നിക്ഷേപകരുടെ പിന്തുണയുള്ള ഡെന്‍വര്‍ ആസ്ഥാനമായുള്ള കമ്പനിയും ഓപ്പണ്‍ എഐയുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാനും പറഞ്ഞതിങ്ങനെയാണ്: ”യുഎസ് ഗവണ്‍മെന്‍റിന്‍റെ പിന്തുണയില്ലാതെ സ്വതന്ത്രമായി നിര്‍മിക്കപ്പെട്ട ആദ്യ ജെറ്റ് വിമാനമാണിത്”.

ബ്ലെയ്ക്ക് ഷോള്‍ ആണ് ബൂം കമ്പനിയുടെ സ്ഥാപകൻ. 2029-ല്‍ തന്നെ ബൂം കമ്പനിയുടെ വാണിജ്യ വിമാനമായ ഓവര്‍ച്യൂറില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷോള്‍ ബൂം വിമാനത്തിന്‍റെ നിര്‍മാണത്തെ ചരിത്രത്തിലെ നാഴികക്കല്ലായാണ് സ്ഥാപകനായ ഷോൾ പറഞ്ഞത്.

തങ്ങൾക്ക് ഒരു സിവിൽ സൂപ്പർ സോണിക് ഫ്ലൈറ്റ് ഉണ്ടായിട്ട് 22 വർഷമായിട്ടും തങ്ങൾ പിന്നോട്ടാണ് പോയതെന്നും എന്നാലി പ്പോൾ തങ്ങള്‍ തിരിച്ചെത്തിയിരിക്കുകയാണ്എ ന്നുമായിരുന്നു ബ്ലെയ്ക്ക് ഷോളിന്‍റെ പ്രതികരണം.

2003-ല്‍ കോണ്‍കോര്‍ഡ് വിരമിച്ചതോടെ സൂപ്പര്‍സോണിക് വാണിജ്യ പറക്കലിന്‍റെ യുഗം നിലച്ചു പോയി. വിമാനത്തിന്‍റെ ഉയര്‍ന്ന ഇന്ധന ഉപഭോഗം വിമാനത്തിന്‍റെ പ്രവര്‍ത്തനത്തിനെ വളരെ ചെലവേറിയതാക്കിയിരുന്നു. വ്യോമപാതകള്‍ ട്രാന്‍സ് അറ്റ്‌ലാന്‍റിക് റൂട്ടുകളിലേക്ക് പരിമിതപ്പെടുത്തുകയും ചെയ്തു.സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം, യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയത് കോൺകോഡ് പ്രോഗ്രാം അവസാനിപ്പിക്കുന്നതിനു കാരണമായി.

ബൂം കമ്പനി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ റ്റി1 ഉപയോഗിച്ച് 11 ടെസ്റ്റ് വിമാനങ്ങൾ നടത്തിയിരുന്നു. അടുത്തിടെ മാക് 1 ന്‍റെ സൂപ്പര്‍സോണിക് പരിധിക്ക് മാക് 0.95 വേഗതയില്‍ എത്തിയിരുന്നു. ബൂം കമ്പനി യാത്രാവിമാനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓവര്‍ചര്‍ ജെറ്റിന്‍റെ മൂന്നിലൊന്ന് വലുപ്പമാണ് റ്റി1നുള്ളത്. 64 മുതല്‍ 80 വരെ യാത്രക്കാരെ വഹിക്കാന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ വിമാനം ഇന്നത്തെ ശരാശരി വാണിജ്യ വിമാനത്തേക്കാള്‍ ചെറുതായിരിക്കും കൂടാതെ ഏകദേശം 200 മില്യണ്‍ ഡോളര്‍ ചിലവാകും.

America's first privately built jet
അമെരിക്കയിലെ ആദ്യ സ്വകാര്യ നിർമിത ജെറ്റ് മാക് 1

130 വിമാനങ്ങള്‍ വാങ്ങുന്നതിനായി യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ജപ്പാന്‍ എയര്‍ലൈന്‍സ് എന്നിവയില്‍ നിന്ന് കമ്പനി ഇതിനകം ഓര്‍ഡറുകളും പ്രീ-ഓര്‍ഡറുകളും എടുത്തിട്ടുണ്ട്.

എ22, എ35 യുദ്ധവിമാനങ്ങള്‍ക്കായി ടര്‍ബൈനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിച്ച ക്രാറ്റോസ് ഡിഫന്‍സ് & സെക്യൂരിറ്റി സൊല്യൂഷന്‍സുമായി ചേര്‍ന്ന് ബൂം ഓവര്‍ച്യൂറിനായി സ്വന്തം എൻജിനുകള്‍ വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. വിജയകരമായി വികസിപ്പിച്ചാല്‍, ബൂമിന്‍റെ വിമാനത്തിന് മാക് 1.7-ല്‍ പറക്കാന്‍ കഴിയും. എയര്‍ബസ് അല്ലെങ്കില്‍ ബോയിംഗ് നിര്‍മ്മിച്ച ഇന്നത്തെ ഏറ്റവും വേഗതയേറിയ വാണിജ്യ വിമാനത്തിന്‍റെ ഇരട്ടി വേഗതയിലായിരിക്കും പറക്കല്‍. ഇത് വിമാനയാത്രയുടെസമയം പകുതിയായി കുറയ്ക്കാന്‍ സഹായിക്കും. ലണ്ടനും മിയാമിയും തമ്മിലുള്ള യാത്രകള്‍ക്ക് അഞ്ച് മണിക്കൂറും ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഹോണോലുലുവിലേക്ക് മൂന്ന് മണിക്കൂറും മാത്രമായിരിക്കും യാത്രാസമയം. ലോകമെമ്പാടുമുള്ള 600-ലധികം റൂട്ടുകളില്‍ പറക്കുന്ന തരത്തിലാണ് വിമാനം രൂപകല്‍പന ചെയ്തിരിക്കുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com