ആപ്പിളിന്‍റെ ഗവേഷണശാലയിൽ ഒരുങ്ങുന്നു, ബ്ലഡ് ഷുഗർ മോണിറ്റർ ചെയ്യുന്ന വാച്ചുകൾ

വിരലിൽ നിന്നും രക്തമെടുത്ത് പ്രമേഹ പരിശോധന നടത്തുന്ന പതിവ് പതുക്കെ ഇല്ലാതാക്കുമെന്നു ചുരുക്കം
ആപ്പിളിന്‍റെ ഗവേഷണശാലയിൽ ഒരുങ്ങുന്നു, ബ്ലഡ് ഷുഗർ മോണിറ്റർ ചെയ്യുന്ന വാച്ചുകൾ
Updated on

സമയം അറിയുക എന്ന അടിസ്ഥാനധർമ്മത്തിനപ്പുറം വാച്ചുകൾ വളർന്നു കഴിഞ്ഞു. ഹാർട്ട് റേറ്റ് അറിയാനും, ഒരു ദിവസത്തെ കാൽച്ചുവടുകൾ അറിയാനുമൊക്കെ ഇക്കാലത്തു വാച്ചുകളിലൂടെ സാധിക്കും. വാച്ചുകൾ സ്മാർട്ടായിട്ടു കാലം കുറെയായി. കുറച്ചുകാലം മുമ്പ് തെരഞ്ഞെടുത്ത മോഡലുകളിൽ ഇസിജി സൗകര്യം കൂടി ലഭ്യമാക്കിയിരുന്നു ആപ്പിൾ കമ്പനി. ഈ രംഗത്തെ അതികായന്മാരായി മുന്നേറുന്ന ആപ്പിൾ പുതിയ പരീക്ഷണത്തിന്‍റെ പണിപ്പുരയിലാണ്. ഏറെക്കുറെ ആ പരീക്ഷണം ലക്ഷ്യം കണ്ടിരിക്കുന്നു. വാച്ച് കെട്ടിയാൽ ബ്ലഡ് ഷുഗർ അറിയാൻ കഴിയാവുന്ന സെൻസർ വികസിപ്പിക്കുകയാണ് കമ്പനി.

ആപ്പിൾ വാച്ചുകൾ ബ്ലഡ് ഷുഗർ മോണിറ്ററിങ് സംവിധാനം വികസിപ്പിക്കുന്നുവെന്ന അഭ്യൂഹങ്ങൾ കുറെക്കാലം മുമ്പു തന്നെ ഉണ്ടായിരുന്നു. വിരലിൽ നിന്നും രക്തമെടുത്ത് പ്രമേഹ പരിശോധന നടത്തുന്ന പതിവ് പതുക്കെ ഇല്ലാതാക്കുമെന്നു ചുരുക്കം. ആപ്പിളിന്‍റെ ഷുഗർ മോണിറ്ററിങ് വാച്ച് ഇപ്പോൾ പ്രൂഫ് ടു കൺസെപ്റ്റ് ഘട്ടത്തിലേക്കു കടന്നുവെന്നാണു റിപ്പോർട്ടുകൾ.

എന്നാൽ ഇത്തരമൊരു വാച്ചിനെക്കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനമൊന്നും ആപ്പിൾ നടത്തിയിട്ടില്ല. എന്നാൽ 2010-ൽ റെയർലൈറ്റ് എന്നൊരു കമ്പനിയെ ആപ്പിൾ ഏറ്റെടുത്തിരുന്നു. ബ്ലഡ് ഷുഗർ മോണിറ്ററിങ് സ്റ്റാർട്ടപ്പാണ് റെയർലൈറ്റ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com