ഐഫോൺ 15: ആപ്പിൾ കുടുംബത്തിലെ പുതിയ താരം

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വില എൺപതിനായിരം രൂപയ്ക്കടുത്ത്
Representative image of iPhone series
Representative image of iPhone series
Updated on

ലോകോത്തര സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിളിന്‍റെ ഏറ്റവും പുതിയ ഉത്പന്നം ഐഫോൺ 15 ചൊവ്വാഴ്ച ലോഞ്ച് ചെയ്യുമ്പോൾ ഐഫോൺ ആരാധകരുടെ നീണ്ട കാത്തിരിപ്പ് സഫലമാകുന്നു. ആപ്പിൾ എയർപോഡുകളും ന്യൂജെനറേഷൻ സ്മാർട്ട് വാച്ചുകളും ഇതിനൊപ്പം ആപ്പിൾ അവതരിപ്പിക്കുന്നു.

ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയും പുതിയ സീരിസിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ 80,000 രൂപയ്ക്കടുത്തായിരിക്കും ബേസ് മോഡലിന്‍റെ വില. പ്ലസ്, പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് കൂടുതലാകും.

Representative image of iPhone series
ഐഫോൺ 15: വില, ക്യാമറ, ഫീച്ചറുകൾ, പ്രീബുക്കിങ് | അറിയേണ്ടതെല്ലാം

ഐഫോൺ 14 പ്രോ മോഡലിനെ അപേക്ഷിച്ച് 18 ഗ്രാം ഭാരം കുറവായിരിക്കും പുതിയ മോഡലിന്, അതായത് 188 ഗ്രാം. വീതി 70.6 മില്ലീമീറ്റർ, നീളം 146.6 മില്ലീമീറ്റർ.

അതേസമയം, 7.85 മില്ലമീറ്റർ ആയിരുന്നു പഴയ മോഡലിന്‍റെ കട്ടിയെങ്കിൽ പുതിയത് 8.25 മില്ലീമീറ്റർ വരും.

ചൈനീസ് ഫാക്റ്ററികളിൽ നിർമിച്ച മോഡലുകളാണ് ആദ്യം വിപണിയിലെത്തുക. ഏതാനും ആഴ്ചകൾക്കു ശേഷം, ഫോക്സ്കോം ഇന്ത്യയിൽ നിർമിച്ച മെയ്ഡ് ഇൻ ഇന്ത്യ മോഡലുകളെത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com