ഇ​ന്ത്യ​യി​ല്‍ ഒ​രു ല​ക്ഷം കോ​ടി​യു​ടെ ഐ​ഫോ​ണു​ക​ള്‍ നി​ർ​മി​ക്കാ​ൻ ആ​പ്പി​ൾ

ഇ​ന്ത്യ​യി​ല്‍ ഈ ​വ​ര്‍ഷം 70 ല​ക്ഷ​ത്തി​ന​ടു​ത്ത് ഐ​ഫോ​ണു​ക​ള്‍ ആ​പ്പി​ള്‍ വി​റ്റ​ഴി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍
ഇ​ന്ത്യ​യി​ല്‍ ഒ​രു ല​ക്ഷം കോ​ടി​യു​ടെ ഐ​ഫോ​ണു​ക​ള്‍ നി​ർ​മി​ക്കാ​ൻ ആ​പ്പി​ൾ

കൊ​ച്ചി: ആ​ഗോ​ള ടെ​ക്നോ​ള​ജി ഭീ​മ​നാ​യ ആ​പ്പി​ള്‍ ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം (2023-24) ഇ​ന്ത്യ​യി​ല്‍ ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഐ​ഫോ​ണു​ക​ള്‍ നി​ർ​മി​ക്കും. ന​ട​പ്പു​വ​ര്‍ഷം ആ​ദ്യ ഏ​ഴ് മാ​സ​ങ്ങ​ളി​ലാ​യി 60,000 കോ​ടി രൂ​പ​യു​ടെ ഐ​ഫോ​ണു​ക​ള്‍ നി​ർ​മി​ച്ചു​ക​ഴി​ഞ്ഞ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍ട്ട്.

ഇ​ന്ത്യ​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ഐ​ഫോ​ണു​ക​ളു​ടെ 70 ശ​ത​മാ​ന​ത്തോ​ള​വും ക​യ​റ്റു​മ​തി ചെ​യ്യു​ക​യാ​ണ്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷം ഏ​പ്രി​ല്‍ മു​ത​ല്‍ ഒ​ക്റ്റോ​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ആ​പ്പി​ള്‍ 40,000 കോ​ടി രൂ​പ​യു​ടെ ഐ​ഫോ​ണു​ക​ള്‍ ക​യ​റ്റു​മ​തി ചെ​യ്തു. ഇ​ത് മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ മൊ​ത്തം ക​യ​റ്റു​മ​തി​യെ മ​റി​ക​ട​ന്നു. ഈ ​ഏ​ഴു മാ​സ​ങ്ങ​ളി​ല്‍ ക​യ​റ്റു​മ​തി​യി​ല്‍ 185 ശ​ത​മാ​നം വാ​ര്‍ഷി​ക വ​ള​ര്‍ച്ച​യാ​ണ് ആ​പ്പി​ള്‍ കൈ​വ​രി​ച്ച​ത്.

ഇ​ന്ത്യ​യി​ല്‍ ഈ ​വ​ര്‍ഷം 70 ല​ക്ഷ​ത്തി​ന​ടു​ത്ത് ഐ​ഫോ​ണു​ക​ള്‍ ആ​പ്പി​ള്‍ വി​റ്റ​ഴി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. 2024ല്‍ ​വി​ല്‍പ്പ​ന 90 ല​ക്ഷം മു​ത​ല്‍ ഒ​രു കോ​ടി വ​രെ​യാ​യി​രി​ക്കു​മെ​ന്നു റി​പ്പോ​ര്‍ട്ടി​ലു​ണ്ട്. സ്മാ​ര്‍ട്ട്ഫോ​ണ്‍ നി​ർ​മാ​ണ​ത്തി​നു​ള്ള പ്രൊ​ഡ​ക്ഷ​ന്‍-​ലി​ങ്ക്ഡ് ഇ​ന്‍സെ​ന്‍റീ​വ് (പി​എ​ല്‍ഐ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫോ​ക്സ്കോ​ണ്‍, പെ​ഗാ​ട്രോ​ണ്‍, വി​സ്ട്രോ​ണ്‍ തു​ട​ങ്ങി​യ നി​ർ​മാ​ണ ക​മ്പ​നി​ക​ളാ​ണ് ഇ​ന്ത്യ​യി​ല്‍ ആ​പ്പി​ളി​ന്‍റെ ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്.

ഐ​ഫോ​ണ്‍ 12 മു​ത​ല്‍ ഐ​ഫോ​ണ്‍ 15 വ​രെ​യു​ള്ള മോ​ഡ​ലു​ക​ളാ​ണ് ഈ ​ക​മ്പ​നി​ക​ള്‍ നി​ർ​മി​ക്കു​ന്ന​ത്. വി​സ്ട്രോ​ണി​നെ ഏ​റ്റെ​ടു​ക്കാ​ന്‍ ടാ​റ്റ ഗ്രൂ​പ്പ് അ​ടു​ത്തി​ടെ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ആ​പ്പി​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് നേ​ടി​യ വ​രു​മാ​നം 49,321 കോ​ടി രൂ​പ​യാ​ണ്. ആ​പ്പി​ളി​ന്‍റെ ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ആ​ഗോ​ള വി​റ്റു​വ​ര​വാ​യ 32.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 1.5 ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com