കെ ഫോണിന് ഏഷ്യന്‍ ടെലികോം പുരസ്കാരം

എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കില്‍ അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
KFON
KFON

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് ലിമിറ്റഡിന് (കെ ഫോണ്‍) 2024ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ 'ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇനിഷ്യേറ്റീവ് ഒഫ് ദി ഇയര്‍' പുരസ്കാരം.

പ്രമുഖ അന്തര്‍ദേശീയ മൊബൈല്‍ കമ്യൂണിക്കേഷന്‍ പ്രസിദ്ധീകരണമായ ഏഷ്യന്‍ ടെലികോം സംഘടിപ്പിക്കുന്ന അവാര്‍ഡ് നൂതനാശയങ്ങള്‍ സൃഷ്ടിക്കുകയും ഹൈപ്പര്‍ കണക്റ്റഡ് ഭാവി രൂപപ്പെടുത്തുകയും ചെയ്യുന്ന ആഗോള വ്യവസായ പ്രമുഖര്‍ക്ക് കരുത്ത് പകരുന്നതിനായി എല്ലാ വര്‍ഷവും നല്‍കുന്നതാണ്. സിംഗപ്പൂരിലെ മറീന ബേ സാന്‍ഡ്സ് എക്സ്പോ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററായിരുന്നു അവാര്‍ഡ് വേദി.

28,888 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ ഒപ്റ്റിക് കേബിള്‍ നെറ്റ്‌വര്‍ക്കിന്‍റെ 96 ശതമാനവും നിലവില്‍ കെ ഫോണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി 375 പോയിന്‍റ് ഒഫ് പ്രസന്‍സുകളുണ്ട്.

അത്യാധുനിക ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും മിതമായ നിരക്കില്‍ അതിവേഗ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് കെ ഫോണിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ടെലികമ്യൂണിക്കേഷന്‍റെ ഭാവി രൂപീകരിക്കുന്നതിനും സാങ്കേതിക വിദ്യയിലൂടെ സാമൂഹിക സാമ്പത്തിക വികസനം സാധ്യമാക്കുന്നതിലും കെ ഫോണിന്‍റെ നിര്‍ണായക പങ്കിനുള്ള അംഗീകാരമാണ് ഈ പുരസ്കാരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com