ചരിത്രം കുറിച്ച് ശുഭാംശു തിരിച്ചെത്തി‌

ചൊവ്വാഴ്ച 3 മണിയോടെ കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിലേക്ക് പേടകം പതിച്ചു.

ന്യൂഡൽഹി: ആക്സിയം -4 ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല അടക്കമുള്ള യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. ചൊവ്വാഴ്ച 3 മണിയോടെ കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിലേക്ക് പേടകം പതിച്ചു. 18 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിനു ശേഷമാണ് സംഘം ഭൂമി തൊട്ടത്.

യാത്രികരുമായി ഡ്രാഗൺ ഗ്രേസ് പേടകം തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 4.45ന് ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. അറുപതിൽ പരം പരീക്ഷണങ്ങളാണ് 18 ദിവസങ്ങൾ കൊണ്ട് സംഘം പൂർത്തിയാക്കിയത്. അന്താരാശ്ട്ര ബഹിരാകാശ നില‍യത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.

ശുക്ലയ്ക്കൊപ്പം അമെരിക്കൻ സഞ്ചാരി പെഗ്ഗി വിറ്റ്സൺ, ഹംഗറിയിലെ ടിബോർ കാപു, പോളണ്ടിലെ സ്ലോഷ് ഉസ്നാൻസ്കി എന്നിവരാണ് സംഘത്തിലുള്ളത്. നാലംഗ സംഘം അറുപതിലധികം ഗവേഷണങ്ങൾ നടത്തി. മനുഷ്യാരോഗ്യം, പ്രകൃതിവിഷയക നിരീക്ഷണം, ഭൗതിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായുള്ള ഗവേഷണം. 31 രാജ്യങ്ങളുടെ പങ്കാളിത്തമാണ് ‍യാത്രയ്ക്കുണ്ടായിരുന്നത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com