വിലക്ക് മാറ്റുന്നു..!!!; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും അവതരിപ്പിക്കുന്നു

ഗെയിമിംഗ് പ്രേമികളേയും ഞെട്ടിക്കുന്ന തരത്തിൽ ആദ്യമായാണ് ഒരു നിരോധിത ആപ്പ് തിരിച്ചുവരുന്നത്.
വിലക്ക് മാറ്റുന്നു..!!!; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിം വീണ്ടും അവതരിപ്പിക്കുന്നു
Updated on

സ്വകാര്യതയും സുരക്ഷാ പ്രശ്‌നങ്ങളും കാരണം കഴിഞ്ഞ വർഷം നിരോധിച്ച ജനപ്രിയ ഗെയിം പബ്ജിയുടെ ഇന്ത്യന്‍ പതിപ്പായ "ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ" (Battlegrounds Mobile India- BGMI) ഇന്ത്യയിൽ വീണ്ടും അവതരിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ. 3 മാസത്തേക്കാവും ആപ്പ് ലഭ്യമാകുക. ഈ കാലയളവിൽ ഗെയിം ആപ്പ് ഇന്ത്യയുടെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികാരികൾ ഉറപ്പാക്കും. ഗെയിം ഉടൻ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകുമെന്ന് ബിജിഎംഐ അറിയിച്ചു.

ഗെയിമിംഗ് പ്രേമികളേയും ഞെട്ടിക്കുന്ന തരത്തിൽ ആദ്യമായാണ് ഒരു നിരോധിത ആപ്പ് തിരിച്ചുവരുന്നത്. വിലക്ക് നീങ്ങിയാൽ രാജ്യത്തെ ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ് സ്റ്റോറിലും BGMI വീണ്ടും ലഭ്യമാകും. റിപ്പോർട്ടുകൾ പ്രകാരം BGMI 90 ദിവസം ഇന്ത്യയിൽ ലഭ്യമാകും. പരിശോധന കാലയളവിൽ തെറ്റുകൾ സംഭവിച്ചിട്ടിലെന്ന് ബോധ്യപ്പെട്ടാൽ ആപ്പ് നിയന്ത്രണങ്ങളില്ലാതെ തുടർന്നും ലഭ്യമാകും.

ദേശീയ സുരക്ഷാ കാരണങ്ങളാൽ ചൈനീസ് ആപ്പുകൾ നിരോധിക്കണമെന്ന ഐടി നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് കേന്ദ്രം ഈ ഗെയിം തടഞ്ഞത്. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ക്രാഫ്റ്റൺ വികസിപ്പിച്ച് വിതരണം ചെയ്ത BGMI 2022 ജൂലൈയിലാണ് ഇന്ത്യയിൽ നിരോധിച്ചത്. ഇതിനു മുന്‍പും സമാനമായ കാരണങ്ങളാൽ ക്രാഫ്റ്റണിന്‍റെ ഏറെ ജനപ്രീതി നേടിയ പബ്ജിയും രാജ്യത്ത് നിരോധിച്ചിരുന്നു.

BGMI വീണ്ടും അവതരിപ്പിക്കുമെങ്കിലും കളിക്കാർക്ക് ദിവസം മുഴുവന്‍ ലഭ്യമാക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. കളിക്കുന്ന സമയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പ്രധനമായും ആക്ഷന്‍ ഗെയിമിൽ നിന്നു രക്തം ചിത്രീകരിക്കുന്നത് പൂർണ്ണമായും ഉപേക്ഷിച്ചേക്കും. കുറഞ്ഞത് രക്തതിന്‍റെ നിറത്തിലെങ്കിലും മാറ്റമുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇ-സ്റ്റോറുകളിൽ നിന്നും ആപ് അൺബ്ലോക്ക് ചെയ്യുന്നതിനായുള്ള ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com