പ്രായപൂർത്തിയായവർക്കുള്ള കണ്ടന്‍റുകൾ കുട്ടികൾക്ക് ലഭ്യമാവരുത്; ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

ഐടി നിയമത്തിലെ ധാർമികചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി
central govt warns ott platforms and social media against broadcasting obscene content
പ്രായപൂർത്തിയായവർക്കുള്ള കണ്ടന്‍റുകൾ കുട്ടികൾക്ക് ലഭ്യമാവരുത്; ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്
Updated on

ന്യൂഡൽഹി: അശ്ലീല ഉള്ളടക്കങ്ങളുടെ വ്യാപനം സംബന്ധിച്ച പരാതികളിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സാമൂഹിക മാധ്യമങ്ങൾക്കും മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ സംപ്രേക്ഷണം ചെയ്യരുതെന്നാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്‍റെ നിർദേശം.

ഐടി നിയമത്തിലെ ധാർമികചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകി. ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പാർലമെന്‍റ് അംഗങ്ങളിൽ നിന്നും സർക്കാർ സംവിധാനങ്ങളിൽ നിന്നും ഉൾപ്പെടെ ലഭിച്ച സാഹചര്യത്തിലാണ് കർശന നിർദേശവുനായി കേന്ദ്രം രംഗത്തെത്തിയത്.

പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വേർതിരിച്ച് നൽകേണ്ടവ അത്തരത്തിൽ തന്നെ നൽകണം. മുതിർന്നവർ കാണേണ്ട ഉള്ളടക്കങ്ങൾ കുട്ടികൾക്ക് ലഭിക്കരുത്. വിഷയത്തിൽ കൂടുതൽ ജാഗ്രതയും വിവേചനവും പുലർത്തണമെന്നും കേന്ദ്ര മന്ത്രാലയം ആവശ്യപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com