ചന്ദ്രയാൻ ദൗത്യത്തിനു ചെലവ്, നോളൻ സിനിമയ്ക്കു ചെലവായതിന്‍റെ പകുതി മാത്രം

ചന്ദ്രയാൻ 3 ദൗത്യത്തിനു ചെലവ് 620 കോടി രൂപ. ബഹിരാകാശയാത്രികരുടെ കഥ പറയുന്ന ക്രിസ്റ്റഫർ നോളന്‍റെ ചിത്രം ഇന്‍റർസ്റ്റെല്ലാറിനു ചെ​ല​വ് 1,320 കോ​ടി രൂ​പ
ഇന്‍റർസ്റ്റെല്ലാർ സിനിമയിൽനിന്ന്.
ഇന്‍റർസ്റ്റെല്ലാർ സിനിമയിൽനിന്ന്.
Updated on

ന്യൂഡൽഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 3ന് ചെലവ് 620 കോടി രൂപ. ബഹിരാകാശയാത്രികരുടെ കഥപറയുന്ന ക്രിസ്റ്റഫർ നോളന്‍റെ ശാസ്ത്ര ചിത്രം ഇന്‍റർസ്റ്റെല്ലാറിനു ചെലവ് 1,320 കോടി രൂപ. ചന്ദ്രയാൻ 3 വാർത്തകളിൽ നിറയുമ്പോൾ ഇതുസംബന്ധിച്ച പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്ക്. ഇന്ത്യയുടെ നന്മയ്ക്ക് എന്ന കുറിപ്പോടെയാണു മസ്ക് ഇക്കാര്യം എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്.

2019 ജൂലൈ 22നായിരുന്നു ചന്ദ്രയാൻ 2ന്‍റെ വിക്ഷേപണം. ജിഎസ്എൽവി എംകെ 3-എം1 റോക്കറ്റിൽ കുതിച്ച ഈ ദൗത്യത്തിനും മറ്റു രാജ്യങ്ങളുടെ ബഹിരാകാശ ദൗത്യങ്ങളുമായി താരതമ്യം ചെയ്താൽ തുച്ഛമായിരുന്നു ചെലവ്. ദൗത്യത്തിനാകെ അന്നു ചെലവായത് 978 കോടി. ഇതിൽ 375 കോടി രൂപയും ജിഎസ്എൽവിക്കു വേണ്ടിയായിരുന്നു. അവശേഷിച്ച 603 കോടി രൂപയാണ് പേടകത്തിനു വേണ്ടി ഉപയോഗിച്ചത്.

2008 ഒക്റ്റോബർ 22ന് നടത്തിയ ചന്ദ്രയാൻ 1 പര്യവേക്ഷണത്തിനു 386 കോടി രൂപയാണു നീക്കിവച്ചത്. എന്നാൽ, ഇതിൽ 86 ലക്ഷം രൂപ മിച്ചം പിടിക്കാൻ ഇസ്രൊയ്ക്കായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com