വൈറലായി സ്റ്റുഡിയോ ഗിബ്ലി ചിത്രങ്ങൾ; പണിയെടുത്ത് മടുത്ത് ചാറ്റ് ജിപിടി പണിമുടക്കി

ലോകമെമ്പാടുമുള്ള 59 ശതമാനത്തോളം ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ലഭ്യമാവുന്നില്ല
chat gpt down as users flock to AI platform to make Studio Ghibli images

വൈറലായി സ്റ്റുഡിയോ ഗിബ്ലി ചിത്രങ്ങൾ; പണിയെടുത്ത് മടുത്ത് ചാറ്റ് ജിപിടി പണിമുടക്കി

file image

Updated on

സ്റ്റുഡിയോ ഗിബ്ലി ചിത്രങ്ങൾ നിർമിക്കാനായി ഉപയോക്താക്കൾ എഐ പ്ലാറ്റ്‌ഫോമിനെ വ്യാപകമായി ഉപയോഗിക്കുന്നതിനു പിന്നാലെ ലോകമെമ്പാടും ചാറ്റ്ജിപിടി പ്രവർത്തന രഹിതമായി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചാറ്റ് ജിപിടി പ്രവർത്തന രഹിതമായത്.

ഇത് സംബന്ധിച്ച് 229 പരാതികൾ തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറിൽ ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു. ലോകമെമ്പാടുമുള്ള 59 ശതമാനത്തോളം ഉപയോക്താക്കൾക്കും ചാറ്റ്ജിപിടി ലഭ്യമാവുന്നില്ലെന്നാണ് വിവരം.

ചാറ്റ്ജിപിടി 4ഒ - യിലൂടെ ഉപയോക്താക്കൾക്ക് പുതിയ ചിത്രങ്ങൾ സൃഷ്ടിക്കുവാനും ജാപ്പനീസ് അനിമേഷൻ സ്റ്റൈലിലേക്ക് ചിത്രങ്ങൾ മാറ്റാനും സാധിക്കുമെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ ഇതൊരു പുതിയ ട്രെന്‍ഡായി മാറുകയായിരുന്നു.

ഇതിനായി ചാറ്റ് ജിപിടിയെ അമിതമായി ആളുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ പണിയെടുത്ത് കുഴങ്ങി‍യെന്നറിയിച്ച് കഴിഞ്ഞ ദിവസം എഐ ഉടമ സാം ആൾ‌ട്ട് മാൻ തന്നെ രംഗത്തെത്തിയിരുന്നു. സ്റ്റുഡിയോ ഗിബ്ലി സൗകര്യം താത്കാലികമായി നിയന്ത്രണം ഏർപ്പെടുത്തുകയാണെന്നും ഞങ്ങളുടെ ടീമിന് വിശ്രമം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. പിന്നാലെയാണ് ചാറ്റ് ജിപിടി പണിമുടക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com