'ശേ.. എന്നാലും ആരാടാ ഇവന്‍ !!' ചാറ്റ് ജിപിടിയോട് സ്വന്തം ചിത്രം ചോദിച്ച എല്ലാവർക്കും ലഭിച്ചത് ഒരേ ഇന്ത്യക്കാരന്‍റെ ചിത്രം !!

യുവതിയുടെ പോസ്റ്റ് വൈറലായതോടെ മറ്റുള്ളവരും സമാനമായി തങ്ങളുടെ എഐയോട് സ്വന്തം ചിത്രം ആവശ്യപ്പെടാന്‍ തുടങ്ങി
chatgpt asked for photo returns image of an indian man with beard

'ശേ.. എന്നാലും ആരാടാ ഇവന്‍ !!' ചാറ്റ് ജിപിടിയോട് സ്വന്തം ചിത്രം ചോദിച്ച എല്ലാവർക്കും ലഭിച്ചത് ഒരേ ഇന്ത്യക്കാരന്‍റെ ചിത്രം !!

Updated on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഇക്കാലത്ത് ആളുകളിൽ വലിയ രീതിയിലാണ് സ്വാധീനം ചെലുത്തുന്നത്. ഒരു ചെറിയ പ്രോംപ്റ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ചോദിക്കുന്ന തരത്തിൽ അതും ദ്രുതഗതിയിൽ ടെക്സ്റ്റ്, ഇമേജുകൾ, കോഡുകൾ എന്നിവ സൃഷ്ടിക്കാൻ കഴിയും. എന്നാൽ, പല എഐ മോഡലുകൾക്ക് പിന്നിലുള്ള നിഗൂഢതകൾ ആശ്ചര്യമുളവാക്കുന്നവയാണ് എന്നകാര്യം നിരസിക്കാന്‍ പറ്റില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൽ സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ചാ വിഷയം.

ചാറ്റ് ജിപിടിയുടെ ഇമേജ് ജനറേഷൻ ഫീച്ചറുമായുള്ള തന്‍റെ രസകരമായ എന്നാൽ ഒരുവിധത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരനുഭവം ബ്രെയ്‌ലിൻ എന്ന അമെരിക്കൻ യുവതി എക്സിലൂടെ (X) പങ്കുവച്ചു. ചാറ്റ് ജിപിടിയുമായി നടത്തിയ സംഭാഷണത്തിന്‍റെ ഒരു സ്ക്രീൻഷോട്ട് ഉൾപ്പടെയാണ് ഇവർ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്.

സ്‌ക്രീൻഷോട്ടിൽ, "എന്നെക്കുറിച്ച് നിനക്കറിയാവുന്നതിനെ പ്രതിനിധീകരിക്കുന്ന ഒരു ഇമേജ് നിർമിക്കുക" എന്ന് ബ്രെയ്‌ലിൻ ചാറ്റ് ജിപിടിയോട് (ChatGTP) ആവശ്യപ്പെട്ടു. എന്നാൽ തന്‍റെ ചിത്രം ലഭിക്കുമെന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്ന യുവതിക്കു തെറ്റി

അവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട്, ചാറ്റ് ജിപിടി നൽകിയത് താടിയും കണ്ണടയുമുള്ള ഒരു ഇന്ത്യൻ രൂപത്തിലുള്ള വ്യക്തിയുടെതായിരുന്നു. തുടർന്ന് യുവതി, "എന്‍റെ ജീവിതത്തിൽ ഞാൻ എന്ത് തെറ്റ് ചെയ്തു?" എന്ന അടിക്കുറിപ്പോടെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ (Twitter) പോസ്റ്റ് ചെയ്തു.

അവരുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി, 2.5 ലക്ഷത്തിലധികം പേർ കാണുകയും സമാനമായി അവരും തങ്ങളുടെ എഐയോട് സ്വന്തം ചിത്രം ആവശ്യപ്പെടാന്‍ തുടങ്ങി.

എന്നാൽ, ചോദിച്ച എല്ലാ സ്ത്രീ സുഹൃത്തുക്കൾക്കും താടി വച്ച ഇതേ ഇന്ത്യൻ പുരുഷന്‍റെ ചിത്രമാണ് ലഭിച്ചതെന്ന് കമന്‍റ് സെക്ഷനിൽ ഒരാൾ അഭിപ്രായപ്പെട്ടു. പുരുഷന്മാർക്കു പോലും സമാനമായ ചിത്രം ..!!! ഇതോടെ ആകേ ആശയക്കുഴപ്പത്തിലായ ഇവർ ആരായിരിക്കും ചാറ്റ് ജിടിക്ക് ഇത്രമേൽ പ്രിയപ്പെട്ട ഈ ഇന്ത്യൻ പുരുഷനെന്ന് പരസ്പരം ചോദിക്കാന്‍ തുടങ്ങി.

ഇതിനിടയിൽ ഒരു ഉപയോക്താവ് തമാശയായി "ഒരു പക്ഷേ നിങ്ങൾ മറ്റൊരു ടൈംലൈനിൽ രഹസ്യമായി ഒരു ഇന്ത്യൻ പുരുഷനായിരിക്കാം..", "വംശപരമ്പര പരിശോധിക്കേണ്ട സമയമായി.." എന്നെല്ലാമെഴുതി.

മറ്റുള്ളവർ ഇത് എഐയുടെ പരിശീലന ഡാറ്റയിലുള്ള പിശകാവാമെന്നും, നൽകി പ്രോംപ്റ്റിലുള്ള തെറ്റുകളാവാന്‍ സാധ്യതയുണ്ടെന്നുമുള്ള ഊഹാപോഹങ്ങൾ പങ്കുവച്ചു. ഇതിനിടയിൽ പല ഉപയോക്തളും എഐക്കു പിന്നിലുള്ള അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകാനും മറന്നില്ല....

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com