
ന്യൂയോർക്ക്: ആഗോളതലത്തിൽ ജനപ്രിയമായിക്കഴിഞ്ഞ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിക്ക് സാങ്കേതിക തകരാർ. ലോകത്താകമാനം ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം തടസപ്പെട്ടു.
ഓപ്പൺഎഐ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമുകളിൽ ചാറ്റ്ജിപിടി കൂടാതെ മറ്റു പലതിന്‍റെയും സേവനം തടസപ്പെട്ടതായാണ് റിപ്പോർട്ട്. ആയിരക്കണക്കിനാളുകളാണ് ചാറ്റ്ജിപിടി തകരാറിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പരാതി പറഞ്ഞത്.
വ്യക്തികളെ മാത്രമല്ല, ചാറ്റ്ജിപിടിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന വിവിധ പ്രോജക്റ്റുകളെയും തകരാർ ബാധിച്ചു. കഴിഞ്ഞ ഡിസംബർ മുതലിങ്ങോട്ട് മൂന്നാം വട്ടമാണ് ചാറ്റ്ജിപിടിയിൽ സുപ്രധാന തകരാർ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതിനിടെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആശീർവാദത്തോടെ ഇലോൺ മസ്കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പ്ലാറ്റ്ഫോം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.