ഇന്‍ഷ്വറന്‍സ് ക്ലെയിം വേഗത്തിലാക്കാന്‍ ക്ലൗഡ് കോളിങ്
മുംബൈ: ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനി ഐസിഐസിഐ ലൊംബാര്‍ഡ് നൂതന സാങ്കേതിക സംവിധാനമായ ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചു. വാഹന ഇന്‍ഷ്വറന്‍സ് മേഖലയില്‍ ഉഭോക്തൃ സേവനം ലളിതമാക്കി ക്ലെയിം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിഐസി ലൊംബാര്‍ഡിന്‍റെ പുതിയ ഫീച്ചര്‍.
പുതിയ ഫീച്ചറിലൂടെ തടസമില്ലാത്തതും കാര്യക്ഷമമവുമായ ആശയവിനിമയത്തിനായി ഒരു വെര്‍ച്വല്‍ നമ്പര്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്ലെയിം തീര്‍പ്പാക്കല്‍ സുഗമമായും സുതാര്യമായും നടക്കുന്നതോടെ ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കാനാകും.
മുഴുവന്‍ ക്ലെയിം ലൈഫ് സൈക്കിളിനെയും ഉള്‍ക്കൊള്ളുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇതിലൂടെ കഴിയുമെന്നതാണു സവിശേഷത. കോള്‍ കണക്റ്റിവിറ്റി സുഗമമാകുന്നതോടൊപ്പം സമഗ്രമായ കോള്‍ ട്രാക്കിങ് പ്ലാറ്റ്ഫോമുമുണ്ടാകും. സുതാര്യതയും ഉത്തരവാദിത്വവും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. സിഎസ്എം ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാനേജറിലേക്ക് സ്വയമേവ റീഡയറക്റ്റ് ചെയ്യാന്‍ വെര്‍ച്വല്‍ നമ്പര്‍ അനുവദിക്കുന്നു.
ഉപഭോക്തൃ അന്വേഷണങ്ങളൊന്നും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ ഇടയാകില്ല. കോള്‍ റെക്കോഡിങ്ങും ഉണ്ടാകും. വിശകലനത്തിനായി വിശദമായ ഡാറ്റയും ലഭിക്കും.
സമകാലിക സാഹചര്യത്തില്‍ ക്ലെയിമുകള്‍ കാര്യക്ഷമമായി തീര്‍പ്പാക്കുകയും അതിലൂടെ ഉപഭോക്തൃ അനുഭവം മികച്ചതാക്കുന്നതിനുമാണ് ക്ലൗഡ് കോളിങ് ഫീച്ചര്‍ അവതരിപ്പിക്കുന്നതെന്ന് ഐസിഐസിഐ ലൊംബാര്‍ഡിന്‍റെ അണ്ടര്‍ റൈറ്റിങ് ആന്‍ഡ് ക്ലെയിം പ്രോപ്പര്‍ട്ടി ആന്‍ഡ് ക്വാഷാലിറ്റി ചീഫ് ഗൗരവ് അറോറ പറഞ്ഞു. ക്ലെയിം ചെയ്യുന്നവര്‍, എന്‍ജിനിയര്‍മാര്‍, മാനേജര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ തമ്മിലുള്ള ആശയവിനിമയ തടസങ്ങള്‍ മറികടക്കാന്‍ പുതിയ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലൗഡ് കോളിങ് ഫീച്ചറിലൂടെ ഇതിനകം നാല് ലക്ഷത്തിലധികം ഉപഭോക്താക്കളെ ബന്ധിപ്പിക്കാനായിട്ടുണ്ട്. ഉടനടി ക്ലയിം പ്രൊസസുമായി ബന്ധപ്പെട്ട് ഒന്നയിക്കപ്പെട്ട ഉപഭോക്താക്കളുടെ 95 ശതമാനം ചോദ്യങ്ങളും പരിഹരിക്കുകയും ചെയ്തു.