2024: ചരിത്രത്തിലെ ചൂടേറിയ വർഷം, ഭാവിക്കുള്ള മുന്നറിയിപ്പ്

അസർബൈജാനിലെ ബാക്കുവിൽ നടന്ന യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ COP29 റിപ്പോർട്ടാണിത്.
world map rain fall
2024 ജനുവരി മുതൽ സെപ്തംബർ വരെയുള്ള മഴയുടെ തോത് കാണിക്കുന്ന ലോക ഭൂപടം. 1991-2020 ശരാശരിയെ അപേക്ഷിച്ച് തവിട്ട് നിറമുള്ള പ്രദേശങ്ങൾ വരണ്ട പ്രദേശങ്ങളെയും പച്ച പ്രദേശങ്ങൾ ഈർപ്പമുള്ള പ്രദേശങ്ങളെയും സൂചിപ്പിക്കുന്നു. ഉറവിടം: GPCC.
Updated on

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2024. ശരാശരി താപനിലയിലെ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെയാണിത്. ലോക കാലാവസ്ഥാ സംഘടനയാണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

പതിറ്റാണ്ടുകളായി കാണപ്പെടുന്ന വാർഷിക ശരാശരി താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. എന്നാൽ ഇത്തവണ 2024 ജനുവരി-സെപ്തംബർ ആഗോള ശരാശരി താപനില 1.54 (±0.13) °C ഉയർന്നു.

സമുദ്രോപരിതലത്തിലെ താപനില ഉയർന്നതാണ് ഈ വർധനയ്ക്കു കാരണം. അന്‍റാർട്ടിക് സമുദ്രത്തിലെ വൻ ഹിമാനികൾ അതിവേഗം ഉരുകാനും താപനിലയിലെ വർധന കാരണമാകുന്നു. തീവ്രമായ ഈ കാലാവസ്ഥാ വ്യതിയാനം വൻ തോതിലുള്ള സാമ്പത്തിക നഷ്ടവും മനുഷ്യ നഷ്ടവുമാണ് ഉണ്ടാക്കുന്നത്. അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകത്തിന്‍റെ അളവ് ക്രമാതീതമായി വർധിക്കാൻ ഇതിടയാക്കിയതായി ഡബ്ല്യുഎംഒ റിപ്പോർട്ട് പറയുന്നു.

2015-2024 ഏറ്റവും ചൂടേറിയ ദശാബ്ദമായും മാറിക്കഴിഞ്ഞു. ഹിമാനികളിൽ നിന്നുള്ള ഐസ് നഷ്ടം, സമുദ്ര നിരപ്പ് ഉയർന്നത്, സമുദ്രോപരിതലത്തിലെ ചൂട് എന്നിവ താപനില വർധനയെ ത്വരിതപ്പെടുത്തുന്നു. ഈ അതി തീവ്ര കാലാവസ്ഥ ലോകമെമ്പാടും ഇപ്പോൾ നാശം വിതച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

"വർധിച്ചു വരുന്ന കാലാവസ്ഥാ ദുരന്തം ആരോഗ്യത്തെ ബാധിക്കുന്നു. അസമത്വങ്ങൾ വർധിപ്പിക്കുന്നു. സുസ്ഥിര വികസനത്തെ തകർക്കുന്നു.സമാധാനത്തിന്‍റെ അടിത്തറ ഇളക്കുന്നു. ദുർബലരെയാണ് കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കുക.” യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

ആഗോള താപനില വ്യതിയാനം എൽനിനോ, ലാ നിന തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾക്ക് ഭാഗികമായി കാരണമാകുന്നു.‌ ഈ വർഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ട റെക്കോർഡ് ഭേദിച്ച മഴയും വെള്ളപ്പൊക്കവും അതിവേഗം ആഞ്ഞടിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളും തീവ്രമായ ചൂടും നിരന്തരമായ വരൾച്ചയും പടർന്നു പിടിച്ച കാട്ടുതീയും 2024ലെ കയ്പേറിയ യാഥാർഥ്യങ്ങളാണ്.

Annual global mean temperature anomalies from January – September 2024 (relative to the 1850-1900 average) from six international datasets.
1850 മുതൽ 2024 വരെയുള്ള ആഗോള ശരാശരി താപനില കാണിക്കുന്ന ലൈൻ ഗ്രാഫ്.

ആറ് അന്താരാഷ്ട്ര ഡേറ്റ സെറ്റുകളിൽ നിന്ന് 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള (1850-1900 ശരാശരിയുമായി താരതമ്യം) വാർഷിക ആഗോള ശരാശരി താപനില വ്യതിയാനങ്ങൾ ഈ മാപ്പിൽ കാണാം. ഒന്നിലധികം ഡേറ്റ സെറ്റുകൾ 1850-1900 ശരാശരിയിൽ നിന്ന് താപനില വ്യത്യാസത്തിൽ ഉയരുന്ന പ്രവണതയെ സൂചിപ്പിക്കുന്നു.1850-1900 കാലത്തെ അപേക്ഷിച്ച് ദീർഘകാല ആഗോളതാപനം നിലവിൽ 1.3 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് പ്രാഥമിക സൂചന.

ഹരിതഗൃഹ വാതകങ്ങൾ

ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം 2023ൽ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. 2024 ൽ അതു വീണ്ടും വർധിച്ചു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ (CO2) സാന്ദ്രത 1750-ൽ ഏകദേശം 278 ppm ആയിരുന്നത് 2023ൽ 420 ppm ആയിയിരുന്നു. 51ശതമാനം വർധനയാണിത്. അന്തരീക്ഷ താപനിലയെ ഉയർത്തുന്നതിൽ ഇതു വലിയ കാരണമാണ്.

സമുദ്രം

2023 ലെ സമുദ്രത്തിലെ താപനില റെക്കോഡ് ഉയരത്തിലായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിൽ സമുദ്ര താപന നിരക്ക് ശക്തമായ വർധനവ് കാണിക്കുന്നു. 2005 മുതൽ 2023 വരെ, സമുദ്രം ഓരോ വർഷവും ശരാശരി 3.1 ദശലക്ഷം ടെറാവാട്ട് മണിക്കൂർ (TWh) ചൂട് ആഗിരണം ചെയ്തു. 2023-ലെ ലോക ഊർജ ഉപഭോഗത്തിന്‍റെ 18 മടങ്ങ് കൂടുതലാണിത്.

ഭൗമവ്യവസ്ഥയിൽ അടിഞ്ഞുകൂടിയ ഊർജത്തിന്‍റെ 90 ശതമാനം സമുദ്രത്തിലാണ് സംഭരിക്കപ്പെടുന്നത്, അതിനാൽ സമുദ്രത്തിലെ താപനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

സമുദ്ര നിരപ്പ് ഉയരുന്നു

ചൂടുവെള്ളത്തിന്‍റെ താപ വികാസം കാരണവും, മഞ്ഞുമലകളും മഞ്ഞുപാളികളും ഉരുകുന്നത് മൂലവും സമുദ്ര ജലനിരപ്പ് ഉയരുന്നത് ത്വരിതഗതിയിലാകുന്നു. 2014-2023 മുതൽ, ആഗോള ശരാശരി സമുദ്രനിരപ്പ് പ്രതിവർഷം 4.77 മില്ലിമീറ്റർ എന്ന നിരക്കിലാണ് ഉയർന്നത്. 1993 നും 2002 നും ഇടയിലുള്ള നിരക്കിന്‍റെ ഇരട്ടിയിലധികമാണിത്.

Glacier loss
ഹിമാനി നഷ്ടം

ഹിമാനി നഷ്ടം

ഈ വർഷം മുമ്പെന്നത്തെക്കാളും ഹിമാനികളുടെ നഷ്ടം വഷളായി. 2023ൽ, ഹിമാനികൾക്ക് 1.2 മീറ്റർ ജലത്തിന് തുല്യമായ നഷ്ടം സംഭവിച്ചു. ഇത് ചാവുകടലിലെ വെള്ളത്തിന്‍റെ അഞ്ചിരട്ടിയാണെന്ന് കണക്കാക്കപ്പെടുന്നു! 1953ൽ ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണിത്.

വടക്കേ അമേരിക്കയിലും യൂറോപ്പിലും വൻ തോതിൽ മഞ്ഞു മലകൾ ഉരുകിത്തീർന്നതാണ് ഇതിനു കാരണമായത്. സ്വിറ്റ്സർലൻഡിലാകട്ടെ 2021 -23 കാലത്ത് ഉണ്ടായിരുന്ന ശേഷിച്ച അളവിന്‍റെ 10 ശതമാനമാണ് 2024 ൽ നഷ്ടപ്പെട്ടത്.

അന്‍റാർട്ടിക് ഹിമാനിയുടെ വിസ്തീർണം

2023 നു ശേഷം ഉപഗ്രഹ നിരീക്ഷണത്തിൽ രണ്ടാമത്തെ ഏറ്റവും താഴ്ന്ന കടൽ ഹിമാനി വിസ്തീർണം കാണപ്പെട്ടത് 2024 ഫെബ്രുവരിയിലാണ്. സെപ്റ്റംബർ 2023 ലെ പരമാവധി ഹിമാനി വിസ്തീർണം രേഖപ്പെടുത്തപ്പെട്ടതിനു ശേഷമുള്ള ഉപഗ്രഹ റെക്കോർഡിലെ രണ്ടാമത്തെ ഏറ്റവും താഴ്ന്ന (1979-2024) വിസ്തീർണമാണിത്.

കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനവും

കാലാവസ്ഥയും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് 2024ൽ സുസ്ഥിര വികസനത്തിന് തുരങ്കം വച്ച മുഖ്യ ഹേതു. ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ വഷളാക്കുകയും കുടിയിറക്കും കുടിയേറ്റവും രൂക്ഷമാക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അപകടകരമായ ചൂട് ബാധിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും ഉഷ്ണമേഖലാ ചുഴലിക്കാറ്റും വൻതോതിലുള്ള ജീവനാശത്തിനും നാശനഷ്ടങ്ങൾക്കും കാരണമായി. ചില പ്രദേശങ്ങളിൽ തുടർച്ചയായ വരൾച്ച എൽ നിനോ വഷളാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com