ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചും സൈബർ തട്ടിപ്പ്

തൊഴിൽ രഹിതരായ യുവാക്കളെയും വിദ്യാർഥികളെയും സാധാരണക്കാരായ വ്യക്തികളെയും ലക്ഷ്യമിടുന്ന പുതിയ സൈബർ തട്ടിപ്പ്
Cyber crime through Google platforms

ഗൂഗിൾ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചും സൈബർ തട്ടിപ്പ്

Freepik.com

Updated on

തിരുവനന്തപുരം: തൊഴിൽ രഹിതരായ യുവാക്കളെയും വിദ്യാർഥികളെയും സാധാരണക്കാരായ വ്യക്തികളെയും ലക്ഷ്യമിടുന്ന പുതിയ സൈബർ തട്ടിപ്പ് പദ്ധതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി കേരള പൊലീസ്.

ഇരകൾക്ക് പണം നഷ്ടപ്പെടുക മാത്രമല്ല, സൈബർ അടിമത്തത്തിലേക്ക് നിർബന്ധിതരാക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. 2016ൽ ചൈനയിലാണ് ഈ സൈബർ തട്ടിപ്പ് ഉടലെടുത്തത്.

ഇരകളുമായി വിശ്വാസം വളർത്തിയെടുക്കുകയും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും, ആദ്യമാദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം പൂർണമായി നേടിയെടുക്കുകയും ചെയ്യുന്നു.

പിന്നീട് ഇരയുടെ മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്യുന്നതാണ് ഈ സൈബർ കുറ്റവാളികളുടെ രീതി.

തട്ടിപ്പുകൾക്കായി ഗൂഗിളിന്‍റെ പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതായും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ വിവരം 1930ൽ അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതോ ആണെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com