സ്പേസ് എക്സ് ക്രൂ-11 ദൗത്യം പൂർത്തിയാക്കാതെ തിരികെയെത്തിയത് അനാരോഗ്യം മൂലം: മൈക്ക് ഫിൻകെ|വീഡിയോ

ബഹിരാകാശ നിലയത്തിൽ ലഭ്യമല്ലാത്ത ആധുനിക മെഡിക്കൽ ഇമേജിങ് പരിശോധനകൾ മൈക്ക് ഫിൻകെക്ക് ലഭ്യമാക്കുന്നതിനായിട്ടാണ് പാതി വഴിയിൽ വച്ച് ഭൂമിയിലേക്ക് മടങ്ങാൻ നാസ തീരുമാനിച്ചത്
SpaceX Crew-11 mission returned  due to ill health: Mike Finke

സ്പേസ് എക്സ് ക്രൂ-11 ദൗത്യം പൂർത്തിയാക്കാതെ തിരികെയെത്തിയത് അനാരോഗ്യം മൂലം: മൈക്ക് ഫിൻകെ

credit: nasa 

Updated on

വാഷിങ്ടൺ: ബഹിരാകാശ ദൗത്യത്തിനിടെ അടിയന്തിരമായി ഭൂമിയിലേയ്ക്ക് തിരികെയെത്തിയ സ്പേസ് എക്സ് ക്രൂ-11 ദൗത്യ സംഘം ദൗത്യം പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് തിരികെ പോരാൻ കാരണം തന്‍റെ അനാരോഗ്യം മൂലമെന്ന് സംഘാംഗമായ മൈക്ക് ഫിൻകെ. ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ യാത്രികന്‍റെ ആരോഗ്യ കാരണങ്ങളാൽ ഒരു ദൗത്യം പൂർത്തിയാക്കാതെ നാസ ഇടയ്ക്കു വച്ചു നിർത്തി പോരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ കമാൻഡറായിരുന്നു മൈക്ക് ഫിൻകെ. അദ്ദേഹത്തെ കൂടാതെ സെന കാർഡ്മാൻ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരായിരുന്നു ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ഈ സംഘം ഭൂമിയിലേയ്ക്ക് മടങ്ങിയത്. ബഹിരാകാശ നിലയത്തിൽ ലഭ്യമല്ലാത്ത ആധുനിക മെഡിക്കൽ ഇമേജിങ് പരിശോധനകൾ മൈക്ക് ഫിൻകെക്ക് ലഭ്യമാക്കുന്നതിനായിട്ടാണ് പാതി വഴിയിൽ വച്ച് ഭൂമിയിലേക്ക് മടങ്ങാൻ നാസ തീരുമാനിച്ചത്. തന്‍റെ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും മൈക്ക് ഫിൻകെ നൽകിയിട്ടില്ല. ഇപ്പോൾ അദ്ദേഹം ഹൂസ്റ്റണിലെ ജോൺസൺസ് സ്പേസ് സെന്‍ററിൽ വിശ്രമത്തിലാണ്.

logo
Metro Vaartha
www.metrovaartha.com