ദുബായിൽ പൈലറ്റുള്ള എയർ ടാക്സി പരീക്ഷണം വിജയം: സർവീസ് അടുത്ത വർഷം

മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 320 കിലോമീറ്റർവരെ വേഗത്തിൽ പറക്കാൻ സാധിക്കും. പൈലറ്റിനെ കൂടാതെ, നാല് യാത്രക്കാർക്ക് സഞ്ചരിക്കാം.
ദുബായിൽ എ​യ​ർ ടാ​ക്സി പരീക്ഷണം വിജയം: സർവീസ് അടുത്ത വർഷം | Dubai air taxi

എയർ ടാക്സി ദുബായ് വിമാനത്താവളത്തിൽ പറന്നിറങ്ങുന്നു.

Updated on

ദുബായ്: പൈലറ്റുള്ള ആദ്യ എയർ ടാക്സി ദുബായ് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി പറന്നിറങ്ങി. അടുത്ത വർഷം സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായാണ് പരീക്ഷണം നടത്തിയത്.

ഇലക്ട്രിക് എയർ ടാക്സികൾ പരിസ്ഥിതി സൗഹാർദപരവും സുരക്ഷ, വേഗം, യാത്രാസുഖം എന്നിവയിൽ മികച്ച നിലവാരം വാഗ്ദാനം ചെയ്യുന്നവയാണ്. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് എയർടാക്സികൾ രൂപപകൽപ്പന ചെയ്തിരിക്കുന്നത്.

ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളും വിമാനത്തിനുണ്ട്. മണിക്കൂറിൽ 160 കിലോമീറ്റർ മുതൽ 320 കിലോമീറ്റർവരെ വേഗത്തിൽ പറക്കാൻ സാധിക്കും. പൈലറ്റിനെ കൂടാതെ, നാല് യാത്രക്കാർക്ക് സഞ്ചരിക്കാം.

ജോബി ഏവിയേഷനാണ് പരീക്ഷണ പറക്കൽ സംഘടിപ്പിച്ചത്. ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി, ദുദുബായ് സിവിൽ ഏവിയേഷൻ അഥോറിറ്റി എന്നിവയുമായി സഹകരിച്ച് 2026ൽ എമിറേറ്റിൽ ആദ്യ എയർ ടാക്സി സർവീസ് തുടങ്ങാനാണ് തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com