ഡ്രോൺ ബോട്ടുകളുടെ രൂപകൽപനക്കും നിർമാണത്തിനുമായി ദുബായ് പൊലീസും ട്രൈഡന്‍റ് എഞ്ചിനീയറിംഗ് & മറൈനുമായി ധാരണാപത്രം

സുരക്ഷാ ബോട്ടുകളുടെ പ്രവർത്തന, പരിപാലന ചെലവുകൾ കുറക്കാനും പ്രതികരണ സമയം മെച്ചപ്പെടുത്താനും ഫീൽഡ് സർവേകളിലൂടെ ഡാറ്റാബേസുകൾ ശക്തിപ്പെടുത്താനും ഇത് സഹായകരമാവും
Dubai Police and Trident Engineering & Marine for design and manufacture of drone boats
ഡ്രോൺ ബോട്ടുകളുടെ രൂപകൽപനക്കും നിർമാണത്തിനുമായി ദുബായ് പൊലീസും ട്രൈഡന്‍റ് എഞ്ചിനീയറിംഗ് & മറൈനുമായി ധാരണാപത്രം
Updated on

ദുബായ്: ഡ്രോൺ ബോട്ടുകളുടെ രൂപകൽപനക്കും നിർമാണം വർധിപ്പിക്കുന്നതിനുമായി ദുബായ് പൊലീസ് ട്രൈഡന്‍റ് എഞ്ചിനീയറിംഗ് & മറൈനുമായി ധാരണാപത്രം ഒപ്പുവച്ചു. ദുബായ് പൊലീസ് സ്മാർട്ട് ബോട്ടിന്‍റെ (ഹദ്ദാദ്) വികസനത്തിന്‍റെ ഭാഗമാണ് ഈ കരാർ. എമിറേറ്റുകളുടെ ജലമേഖലകളുടെ സുരക്ഷാ കവറേജ് കൂട്ടാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.

സുരക്ഷാ ബോട്ടുകളുടെ പ്രവർത്തന, പരിപാലന ചെലവുകൾ കുറക്കാനും പ്രതികരണ സമയം മെച്ചപ്പെടുത്താനും ഫീൽഡ് സർവേകളിലൂടെ ഡാറ്റാബേസുകൾ ശക്തിപ്പെടുത്താനും ഇത് സഹായകരമാവും. ഈ മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണ് ഹദ്ദാദ് എന്നും അധികൃതർ അവകാശപ്പെട്ടു.

വിപുലമായ പഠനങ്ങൾ, ഗവേഷണങ്ങൾ, സന്ദർശനങ്ങൾ, വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഏകോപനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹദ്ദാദ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് ദുബൈ പൊലീസിനു വേണ്ടി ധാരണാപത്രത്തിൽ ഒപ്പുവെച്ച മാനവ വിഭവശേഷി വകുപ്പിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ ഡോ. സാലിഹ് അബ്ദുല്ല മുറാദ് പറഞ്ഞു.

ദുബായ് പൊലീസിന്‍റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വൈദഗ്ധ്യം, അറിവ്, ശാസ്ത്ര വൈദഗ്ദ്ധ്യം എന്നിവ കൈമാറുന്നതിൽ പങ്കാളിത്തത്തിനുള്ള പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com