സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎ

പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർഥികൾക്കിടയിൽ മത്സരം നടത്തും
Dubai RTA opens first AI design lab in UAE govt sector
സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ എഐ ഡിസൈൻ ലാബ് തുറന്ന് ദുബായ് ആർടിഎ
Updated on

ദുബായ്: സർക്കാർ സ്ഥാപനങ്ങളിലെ ആദ്യ നിർമിത ബുദ്ധി ഡിസൈൻ ലാബ് ദുബായ് ആർ ടി എ യിലെ ബിൽഡിംഗ്‌സ് ആൻഡ് ഫെസിലിറ്റീസ് വിഭാഗത്തിൽ പ്രവർത്തനം തുടങ്ങി.

കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്കായുള്ള രൂപകൽപ്പനകൾ എഐ സഹായത്തോടെ തത്സമയം തയാറാക്കാൻ ഈ ലാബിന് സാധിക്കും.

ഉപയോക്താക്കൾക്കും ഗുണഭോക്താക്കൾക്കും മികച്ച ഫലം നൽകാനും ഗതാഗത പദ്ധതികൾക്കും കെട്ടിട നിർമ്മാണത്തിനുമുള്ള സ്വീകാര്യമായ വിവിധ സാദ്ധ്യതകൾ നൽകാനുമാണ് ലാബ് ലക്ഷ്യമിടുന്നതെന്ന് ആർടിഎയിലെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ബിൽഡിംഗ്സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ ശൈഖ അൽ ഷെയ്ഖ് പറഞ്ഞു.

നൂതന എഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലാബിൽ പ്രോസസ്സിംഗ് സമയം അഞ്ച് ദിവസത്തിൽ നിന്ന് എട്ട് മണിക്കൂറായി കുറയ്ക്കാനും സാധിക്കും. 93% സമയലാഭമാണ് ഇത് മൂലം ലഭിക്കുന്നത്.

നൂതനമായ ഡിസൈൻ ആശയങ്ങൾ വികസിപ്പിക്കുന്നതിന് യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികൾക്കിടയിലും കമ്പനികൾക്കിടയിലും മത്സരങ്ങൾ നടത്തുമെന്നും ശൈഖ അൽ ഷെയ്ഖ് പറഞ്ഞു.

ആർടിഎയുടെ കോർപ്പറേറ്റ് രീതിക്ക് അനുസൃതമായ മാതൃകകൾ, സാമ്പിളുകൾ, വസ്തുക്കൾ എന്നിവയുടെ വിപുലമായ ശേഖരം ഡിസൈൻ ലാബിൽ പ്രദർശിപ്പിക്കും.

ആർക്കിടെക്‌റ്റുകൾ, ഇന്‍റീരിയർ ഡിസൈനർമാർ, ഡ്രാഫ്റ്റ്‌സ്‌മാൻ തുടങ്ങിയ ജീവനക്കാർക്ക് ജോലി ചെയ്യുന്നതിനായി പ്രത്യേക ഇടവും ഓഫിസുകളും ഇതിൽ ഉൾപ്പെടുന്നു.

ലാബിന്‍റെ ആവശ്യങ്ങൾക്കനുസരിച്ച് നിർമ്മിച്ച ഡിസൈൻ ടൂൾ ഉപയോഗിച്ച് നിർമിതബുദ്ധി ഡിസൈനുകൾ പ്രദർശിപ്പിക്കുന്ന ഇന്‍ററാക്ടീവ് സ്‌ക്രീനുകൾ ലാബിൽ ഉണ്ടാവുമെന്നും ശൈഖ അൽ ഷെയ്ഖ് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com