പെട്ടെന്ന് മുറിവുണക്കുന്ന ഇ-ബാൻഡേജ് വികസിപ്പിച്ചതായി ഗവേഷകർ

മുറിവുകൾ കൃത്യമായി മോണിറ്റർ ചെയ്യുന്ന സങ്കേതികവിദ്യയും ഈ ബാൻഡേജുകളിലുണ്ടാവും
പെട്ടെന്ന് മുറിവുണക്കുന്ന ഇ-ബാൻഡേജ് വികസിപ്പിച്ചതായി ഗവേഷകർ
Updated on

പ്രമേഹരോഗികളിൽ ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ ഏറെ സമയമെടുക്കും. ചിലപ്പോൾ ഉണങ്ങാത്ത മുറിവായി ശേഷിക്കുകയും ചെയ്യും. ഇതിനൊക്കെ പരിഹാരമായി ഇ-ബാൻഡേജുകൾ (E-Bandage) വികസിപ്പിച്ചിരിക്കുന്നു. നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് മുറിവുണക്കലിൽ വിപ്ലവം സൃഷ്ടിക്കുന്ന ഇ-ബാൻഡേജുകളെക്കുറിച്ചു വ്യക്തമാക്കിയിരിക്കുന്നത്.

സയൻസ് അഡ്വാൻസസ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുറിവേറ്റിടത്ത് നേരിട്ട് ഇലക്‌ട്രോതെറാപ്പി നൽകി മുറിവുണക്കുന്ന രീതിയാണിത്. ചെലവു കുറഞ്ഞതും സുരക്ഷിതവും മുറിവുകൾ മൂടിക്കെട്ടുന്നതിൽ കാര്യക്ഷമവുമാണ് ഇത്തരം ബാൻഡേജുകളെന്നു വ്യക്തമാക്കുന്നു ഗവേഷകർ. കൂടുതൽ ഇൻഫെക്ഷൻ ഇല്ലാതിരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഇ-ബാൻഡേജെന്ന് പഠനത്തിനു നേതൃത്വം നൽകിയ ബയോ മെഡിക്കൽ എൻജിനിയറങ് പ്രൊഫസർ ഡാനിയൽ ഹേൽ വില്ല്യംസ് വ്യക്തമാക്കുന്നു.

ശരീരത്തിൽ അലിഞ്ഞു ചേരുന്ന വിധമാണ് ഇ-ബാൻഡേജുകളുടെ രൂപകൽപ്പന. മുറിവുകൾ കൃത്യമായി മോണിറ്റർ ചെയ്യുന്ന സങ്കേതികവിദ്യയും ഈ ബാൻഡേജുകളിലുണ്ടാവും. ശരീരത്തിനു ദോഷകരമല്ല. ചെലവു കുറഞ്ഞതുമാണ്. പ്രമേഹരോഗികൾക്കാണ് ഇത് കൂടുതൽ പ്രയോജനപ്പെടുക. ശ്രദ്ധിക്കാതെ പോകുന്ന മുറിവുകൾ പിന്നീട് മാരകമാവുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com