ട്വിറ്ററിന്‍റെ കിളി പറപ്പിക്കാൻ മസ്ക്: ലോഗോ മാറ്റും - Video

പുതിയ ലോഗോ ഉടൻ വരുമെന്ന് ട്വീറ്റ്
ഇലോൺ മസ്കും ട്വിറ്റർ ലോഗോയും.
ഇലോൺ മസ്കും ട്വിറ്റർ ലോഗോയും.
Updated on

ന്യൂഡൽഹി: ട്വിറ്ററിന്‍റെ പ്രശസ്തമായ 'കിളി' ലോഗോ ഉടൻ മാറും. ലോഗോ മാറ്റുന്നതടക്കം സമൂഹ മാധ്യമ പ്ലാറ്റ്ഫോം റീബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയെക്കുറിച്ച് ട്വിറ്റർ സിഇഒ ഇലോൺ മസ്ക് തന്നെയാണ് സൂചന നൽകിയിരിക്കുന്നത്. മസ്കിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയിൽ ട്വിറ്ററിനെ ലയിപ്പിക്കുകയാമെന്നും സൂചന.

ട്വിറ്ററിന്‍റെ ലോഗോ പണ്ടേയ്ക്കുപണ്ടേ മാറ്റേണ്ടതായിരുന്നു എന്നും തന്‍റെ ട്വീറ്റിനു താഴെ വന്ന കമന്‍റിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ചൈനയിലെ വി ചാറ്റ് ആപ്പിനു സമാനമായി ഒരു സൂപ്പർ ആപ്പ് ആക്കി ട്വിറ്ററിനെ മാറ്റുകയാണ് മസ്കിന്‍റെ ലക്ഷ്യം.

മസ്ക് ട്വിറ്ററിനെ വിലയ്ക്കു വാങ്ങിയ ശേഷം ഒരു ദിവസം പെട്ടെന്ന് നീലക്കിളിക്കു പകരം ഒരു നായക്കുട്ടിയുടെ മുഖം ലോഗോയുടെ സ്ഥാനത്തു പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ, രൂക്ഷമായ ട്രോൾ ആക്രമണത്തിനു പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ ഇതു മാറ്റി പഴയ ലോഗൊ പുനസ്ഥാപിക്കുകയായിരുന്നു.

ലോഗോ മാറ്റത്തെക്കുറിച്ചുള്ള സൂചനയുമായി മസ്ക് ട്വീറ്റ് ചെയ്ത് വിഡിയോ താഴെ:

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com