കെഎസ്ഇബി സേവനങ്ങൾ ഇനി 'എന്‍റെ ജില്ല' ആപ്പിലൂടെയും

സംസ്ഥാനത്തെ എല്ലാ ജില്ലകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ഒറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതിനുള്ള സർക്കാർ സംരംഭമാണ് 'എന്‍റെ ജില്ല'
Ente Jilla smartphone app

സംസ്ഥാനത്തെ എല്ലാ ജില്ലകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ഒറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതിനുള്ള സർക്കാർ സംരംഭമാണ് 'എന്‍റെ ജില്ല'

Government of Kerala 

Updated on

തിരുവനന്തപുരം: കെഎസ്ഇബി സേവനങ്ങൾക്ക് ഇനി 'എന്‍റെ ജില്ല' മൊബൈൽ ആപ്പ് ഉപയോഗിക്കാം. സംസ്ഥാനത്തെ എല്ലാ ജില്ലകളെക്കുറിച്ചുമുള്ള സമഗ്ര വിവരങ്ങൾ ഒറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതിനുള്ള സർക്കാർ സംരംഭമാണ് 'എന്‍റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ.

എല്ലാ കെഎസ്ഇബി ഓഫിസുകളുടെയും ഫോൺ നമ്പറുകൾ മൊബൈൽ ആപ്പിൽ ലഭ്യമാണ്. ഇതിലൂടെ വിവിധ കാര്യാലയങ്ങളുമായി ഫോണിൽ ബന്ധപ്പെടാം. ഒപ്പം കാര്യാലയങ്ങളിൽ നിന്നുള്ള സേവനങ്ങളുടെ ഗുണമേന്മ വിലയിരുത്താനും സ്റ്റാർ റേറ്റിങ് നൽകാനും കഴിയുമെന്നും കെഎസ്ഇബി അറിയിച്ചു. മറ്റ് ഉപയോക്താക്കൾ നൽകുന്ന റേറ്റിങും ഫീഡ് ബാക്കും പൊതുജനങ്ങൾക്ക് കാണാനും കഴിയും.

ഉപയോക്താക്കൾ നൽകുന്ന റേറ്റിങും വിലയിരുത്തലും ജില്ലാസംസ്ഥാനതലങ്ങളിലുള്ള കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ പരിശോധിക്കും. വിലയിരുത്തൽ രേഖപ്പെടുത്തുന്നവരുടെ വ്യക്തിവിവരങ്ങൾ സ്വകാര്യമായിരിക്കും. വിലയിരുത്തലിന്മേലുള്ള തുടർനടപടികൾക്ക് ഉപയോക്താവിന് താൽപര്യമുണ്ടെങ്കിൽ ഫോൺ നമ്പർ നൽകാനും അവസരമുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. 'എന്‍റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com