ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതം

സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്.
Instagram and Facebook logos
Instagram and Facebook logosSymbolic image

ന്യൂയോർക്ക്: സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, മെസഞ്ചർ ഇൻസ്റ്റഗ്രാം, ത്രഡ്സ് എന്നിവ ആഗോളതലത്തിൽ തകരാറിലായി. ചൊവ്വാഴ്ച 8.45 മുതലാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമങ്ങൾ തകരാറിലായത്. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. അസ്വാഭാവികമായി അക്കൗണ്ടുകൾ തനിയെ ലോഗ്ഔട്ട് ആകുകയായിരുന്നു. ഇരു മാധ്യമങ്ങളും തകരാറിലായതായി എക്സ് പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾ പങ്കു വച്ചു. ചിലയിടങ്ങളിൽ ജിമെയിൽ, ഗൂഗിൾ പ്ലേസ്റ്റോർ, വാട്സപ്പ്, യുട്യൂബ് എന്നിവയ്ക്കും തകരാർ നേരിട്ടിരുന്നു.

എക്സിൽ ഇപ്പോൾ ട്രെൻഡിങ്ങാണ് മെറ്റയുടെ സാങ്കേതിക തകരാർ. സാങ്കേതിക പ്രശ്നങ്ങളാണ് തകരാറിന് കാരണമെന്നാണ് കരുതുന്നത്. എന്നാൽ മെറ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടും എന്നതിലും വ്യക്തതയില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com