റി​വോ​ള്‍ട്ട് എ​ഫ്എ​സ് 1 പ്രോ ​സ്മാ​ര്‍ട്ട് വാ​ച്ചു​മാ​യി ഫാ​സ്റ്റ്ട്രാ​ക്ക്

110 ലേ​റെ സ്പോ​ര്‍ട്ട്സ് മോ​ഡു​ക​ളും 200ല​ധി​കം വാ​ച്ച് ഫെ​യ്സു​ക​ളും പു​തി​യ വാ​ച്ചി​ലു​ണ്ട്.
റി​വോ​ള്‍ട്ട് എ​ഫ്എ​സ് 1 പ്രോ ​സ്മാ​ര്‍ട്ട് വാ​ച്ചു​മാ​യി ഫാ​സ്റ്റ്ട്രാ​ക്ക്

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ യൂ​ത്ത് ആ​ൻ​ഡ് അ​സ​സ​റീ​സ് ബ്രാ​ന്‍ഡാ​യ ഫാ​സ്റ്റ്ട്രാ​ക്ക് ലോ​ക​ത്തി​ലെ ആ​ദ്യ 1.96 ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ആ​ര്‍ച്ച്ഡ് ഡി​സ്പ്ലെ സ്മാ​ര്‍ട്ട് വാ​ച്ചാ​യ റി​വോ​ള്‍ട്ട് എ​ഫ്എ​സ്1 പ്രോ ​അ​വ​ത​രി​പ്പി​ച്ചു. ഫ്ളി​പ്കാ​ര്‍ട്ടു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഓ​ള്‍വെ​യ്സ് ഓ​ണ്‍ ഡി​സ്പ്ലെ​യു​ള്ള ഈ ​സ്മാ​ര്‍ട്ട് വാ​ച്ച് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഫ്ളി​പ്കാ​ര്‍ട്ടി​ല്‍ മാ​ത്ര​മാ​യി 3,995 രൂ​പ എ​ന്ന പ്ര​ത്യേ​ക വി​ല​യി​ല്‍ റി​വോ​ള്‍ട്ട് എ​ഫ്എ​സ്1 പ്രോ ​ല​ഭി​ക്കും. റി​വോ​ള്‍ട്ട് എ​ഫ്എ​സ്1 പ്രോ 1.96 ​ഇ​ഞ്ച് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ആ​ര്‍ച്ച്ഡ് ഡി​സ്പ്ലെ​യു​ള്ള ബി​ടി കോ​ളി​ങ് സ്മാ​ര്‍ട്ട് വാ​ച്ചാ​ണ്. 410x502 റ​സ​ലൂ​ഷ​നാ​ണ് ഇ​തി​നു​ള്ള​ത്. സു​ഖ​ക​ര​മാ​യ ഫി​റ്റി​ങ്, മി​ക​ച്ച ദൃ​ശ്യ അ​നു​ഭ​വം എ​ന്നി​വ​യും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. 2.5എ​ക്സ് നി​ട്രോ ഫാ​സ്റ്റ് ചാ​ര്‍ജി​ങ് സൗ​ക​ര്യ​വും ഇ​തി​ലു​ണ്ട്. ഇ​തു​വ​ഴി 10 മി​നി​റ്റ് ചാ​ർ​ജ് ചെ​യ്ത് ഒ​രു ദി​വ​സ​ത്തെ ചാ​ര്‍ജ് ഉ​റ​പ്പാ​ക്കാ​നാ​വും.

110 ലേ​റെ സ്പോ​ര്‍ട്ട്സ് മോ​ഡു​ക​ളും 200ല​ധി​കം വാ​ച്ച് ഫെ​യ്സു​ക​ളും പു​തി​യ വാ​ച്ചി​ലു​ണ്ട്. ഇ​തി​ന്‍റെ സിം​ഗി​ള്‍ സി​ങ്ക് ബി​ടി കോ​ളി​ങ് വ​ഴി ത​ട​സ​മി​ല്ലാ​ത്ത ക​ണ​ക്റ്റി​വി​റ്റി​യും മി​ക​ച്ച പ്ര​ക​ട​ന​വും ഉ​റ​പ്പാ​ക്കാ​നാ​കു​ന്നു. തു​ട​ര്‍ച്ച​യാ​യ സ്ട്രെ​സ് മോ​ണി​റ്റ​റി​ങ്, ഓ​ട്ടൊ സ്ലീ​പ് ട്രാ​ക്കി​ങ്, മു​ഴു​വ​ന്‍ സ​മ​യ ഹാ​ര്‍ട്ട് റേ​റ്റ് മോ​ണി​റ്റ​റി​ങ് എ​ന്നി​വ അ​ട​ക്ക​മു​ള്ള ആ​ധു​നി​ക ആ​രോ​ഗ്യ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

റി​വോ​ള്‍ട്ട് എ​ഫ്എ​സ്1 പ്രോ ​ബ്ലാ​ക്ക്, ബ്ലൂ, ​ടീ​ല്‍ എ​ന്നീ മൂ​ന്നു നി​റ​ങ്ങ​ളി​ൽ ല​ഭി​ക്കും. ഇ​തി​ല്‍ ഐ​പി68 ഡ​സ്റ്റ് ആ​ൻ​ഡ് വാ​ട്ട​ര്‍ റെ​സി​സ്റ്റ​ന്‍സി​നു പു​റ​മേ സ്മാ​ര്‍ട്ട് നോ​ട്ടി​ഫി​ക്കേ​ഷ​നും നി​ര്‍മി​ത ബു​ദ്ധി​യു​ടെ പി​ന്‍ബ​ല​മു​ള്ള വോ​യ്സ് അ​സി​സ്റ്റ​ന്‍റു​മു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com