
കൊച്ചി: ഫെസ്റ്റിവല്‍ സീസണോടനുബന്ധിച്ച് പ്രൈസ് ലോക്ക് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ളിപ്കാര്‍ട്ട്. ഉപയോക്താക്കള്‍ക്ക് ഒരു നിശ്ചിത വിലയില്‍ ഉത്പന്നങ്ങള്‍ വാങ്ങാനായി ചെറിയ ഡെപ്പോസിറ്റ് ചെയ്യുന്നതിലൂടെ അവര്‍ ആഗ്രഹിക്കുന്ന ഉത്പന്നങ്ങള്‍ റിസര്‍വ് ചെയ്യാന്‍ സാധിക്കുന്ന പദ്ധതിയാണ് പ്രൈസ് ലോക്ക് ഫീച്ചര്‍.
എന്നാൽ പ്രൈസ് ലോക്ക് ഫീച്ചര്‍ നിലവില്‍ വരുന്ന തിയതിയെക്കുറിച്ച് സ്ഥിരീകരണം ആയിട്ടില്ല. പലപ്പോഴും ഒരു ഉത്പന്നം ഉപയോക്താക്കള്‍ക്ക് ആഗ്രഹിക്കുന്ന സമയത്ത് വാങ്ങാനാകാതെ പിന്നീട് സോള്‍ഡ് ഔട്ട് ആയി പോവാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം പെട്ടെന്നുള്ള വില
വർധന, വിലയിലെ ഏറ്റകുറച്ചിലുകള്‍ എന്നിവയും ഉപയോക്താക്കളെ പ്രശ്നത്തിലാക്കുന്നു. ഈ ഫീച്ചർ വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകും.
ഇ-കൊമേഴ്സ് മേഖലയിലെ മുന്‍നിര കമ്പനിയാണ് ഫ്ളിപ്കാര്‍ട്ട്. 2018 മേയില്‍ ഫ്ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളും വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു. ഫ്ളിപ്കാര്‍ട്ടില്‍ വിൽപ്പന നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തില്‍ നിന്ന് 14 ലക്ഷമായി വര്‍ധിച്ചിരുന്നു.