'സ്മാര്‍ട്ട്ഫോഗ്', 'അക്യൂഗോള്‍ഡ്' എന്നീ നൂതന സുരക്ഷാ ഉല്‍പ്പന്നങ്ങളുമായി ഗോദ്‌റെജ്‌

ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂവലറികൾക്കും ഇത്തരം സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കൂടുതല്‍ സുരക്ഷിതമാക്കാം
'സ്മാര്‍ട്ട്ഫോഗ്', 'അക്യൂഗോള്‍ഡ്' എന്നീ നൂതന സുരക്ഷാ ഉല്‍പ്പന്നങ്ങളുമായി ഗോദ്‌റെജ്‌

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുൻ നിര കമ്പനിയായ ഗോദ്റെജ് ആൻഡ്​ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസ് 'സ്മാര്‍ട്ട്ഫോഗ്', 'അക്യൂഗോള്‍ഡ്', എന്നീ നൂതന സുരക്ഷാ ഉപകരണങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സുരക്ഷാ ഉല്‍പ്പന്ന ശ്രേണി വികസിപ്പിച്ചു. അതിക്രമിച്ചു കടക്കുന്നവരെ തടയാൻ സാധിക്കുന്ന ശക്തമായ ഫോഗിങ്ങ് സുരക്ഷാ സംവിധാനമാണ് സ്മാര്‍ട്ട്ഫോഗ്. ആഭരണത്തിന് കുഴപ്പമൊന്നും വരുത്താതെ സ്വര്‍ണത്തിന്‍റെ പരിശുദ്ധി വളരെ കൃത്യമായി അറിയാനുള്ള ഉപകരണമാണ് അക്യൂഗോള്‍ഡ്. ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂവലറികൾക്കും ഇത്തരം സാങ്കേതികവിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ കൂടുതല്‍ സുരക്ഷിതമാക്കാം.

ഗ്രാമീണ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രാദേശിക ഗ്രാമീണ മേഖലകളില്‍ ബാങ്ക് ബ്രാഞ്ചുകളുടെയും സ്വകാര്യ ബാങ്കുകളുടെയും സാന്നിദ്ധ്യം ശക്തമായതോടെ വലിയ വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. അതോടൊപ്പം ആഭരണ ഉല്‍പ്പാദകരുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും വിലയേറിയ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും ആവശ്യമായി. ഇതോടെ സേഫുകളുടെയും സ്ട്രോംഗ് റൂമുകളുടെയും ആവശ്യം വര്‍ധിച്ചു. ഇതോടൊപ്പം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചത് കൂടുതല്‍ സുരക്ഷിതമായ ഉയര്‍ന്ന നിലവാരത്തിലുള്ള സേഫുകളും ഡോറുകളും സാങ്കേതിക ഉപകരണങ്ങളും ആവശ്യമാണെന്ന അവബോധം ജൂവലറി ഉടമകളിലുമുണ്ടായി.

ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ആശയമാണ് സ്മാര്‍ട്ട്ഫോഗ്. ബാങ്കുകള്‍ക്കും ജ്യുല്ലറികള്‍ക്കും ഇത് മൊത്തത്തില്‍ അധിക സുരക്ഷ നല്‍കുന്നു. അനധികൃതമായി ഏതെങ്കിലും വോള്‍ട്ട് അല്ലെങ്കില്‍ സേഫ് തുറക്കാനുള്ള ശ്രമങ്ങള്‍ കണ്ടെത്തുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിക്കുന്നത്. തുറക്കാന്‍ ശ്രമിക്കുമ്പോള്‍ മനുഷ്യര്‍ക്ക് കുഴപ്പം വരുത്താതെ കുറ്റവാളിയില്‍ അങ്കലാപ്പ് ഉണ്ടാക്കി കാഴ്ച മറക്കുന്ന കട്ടിയുള്ള ദ്രവീകൃത ഗ്ലൈക്കോളിന്‍റെ ഫോഗ് പുറപ്പെടുവിക്കും. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിന് ഇതുവഴി സമയം ലഭിക്കും. പരിശോധിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ എന്തൊക്കെയുണ്ടെന്ന് കൃത്യമായി വിവരങ്ങള്‍ നല്‍കുന്നതാണ് അക്യുഗോള്‍ഡ്. ജൂവലറി, ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് വളരെ ഉപകാരപ്രദമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com