സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ, ഇത് ഞാൻ തന്നെയാ...: പുതിയ ലോഗോയുമായി ഗൂഗിൾ

ഗൂഗിളിന്‍റെ പരിചിതമായ നീല, ചുവപ്പ്, മഞ്ഞ, പച്ച പാലറ്റിലെ യഥാർഥ "G" 2015-ൽ പുറത്തിറക്കിയതാണ്
google announces new logo

ഗൂഗിളിന്‍റെ പഴയ ലോഗോ |  പുതുക്കിയ ലോഗോ

Updated on

പുതിയ ലോഗോയുമായി ഗൂഗിൾ. ഒറ്റ നോട്ടത്തിൽ തന്നെ മാറ്റം വ്യക്തമാവും വിധം ലോഗോയിൽ വർണാഭമായ പരിഷ്ക്കരണമാണ് ഗൂഗിൾ വരുത്തിയിരിക്കുന്നത്. നാല് നിറങ്ങളിലുള്ള ഗ്രേഡിയന്‍റ് ലുക്കിലാണ് ഗൂഗിളിന്‍റെ പുതിയ 'G' എത്തിയിരിക്കുന്നത്.

ഐതിഹാസിക ലോഗോയിൽ 10 വർഷങ്ങൾക്ക് ശേഷമാണ് ഗൂഗിൾ മാറ്റം വരുത്തുന്നത്. എഐ യുഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ. ഗൂഗിളിന്‍റെ എല്ലാ പ്ലാറ്റ്ഫോമുകളിലും ഇനി പുതുക്കിയ ലോഗോയാവും ഉപയോഗിക്കുക.

ഗൂഗിളിന്‍റെ പരിചിതമായ നീല, ചുവപ്പ്, മഞ്ഞ, പച്ച പാലറ്റിലെ യഥാർഥ "G" 2015-ൽ പുറത്തിറക്കിയതാണ്. ഇതിന്‍റെ ഗ്രേഡിയന്‍റ് വേർഷനാണ് പുതിയതായി പുറത്തിറക്കിയത്. അടുത്തിടെ 27 - ാം പിറന്നാൾ ആഘോഷ വേളയിൽ പഴയ വിറ്റേജ് ലുക്കിലേക്ക് ഗ‌ൂഗിൾ മടങ്ങിപ്പോയിരുന്നു. പിന്നാലെയാണ് തിങ്കളാഴ്ച ലോഗോയിൽ മാറ്റം വരുത്തിയതായി ഗൂഗിൾ പ്രഖ്യാപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com