ലോകജനസംഖ്യയെക്കാൾ കൂടുതൽ!! 1000 കോടി ഡൗൺലോഡ്സ് സ്വന്തമാക്കി ഗൂഗിൾ ജീബോർഡ് | Video

2016 ൽ ഇതിന്‍റെ പേര് ജിബോർഡ് എന്ന് മാറ്റുകയായിരുന്നു.

10 ബില്ല്യൺ ഡൗൺലോഡുകളുമായി ഗൂഗിൾ ജിബോർഡ് ആണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത കീബോർഡ്. എന്നാൽ ഇത് ലോക ജനസംഖ്യയെക്കാൾ കൂടുതലാണ് എന്ന പ്രത്യേകത കൂടിയുണ്ട്. !! വോയിസ് ടൈപ്പിങ്, ഒറ്റ ക്ലിക്കിൽ ലഭിക്കുന്ന വിവർത്തനം, സ്മാർട്ട് മെയിൽബോക്‌സ്, OCR ടെക്സ്റ്റ് സ്‌കാനിംഗ്, എന്നിവ ജിബോർഡിന്‍റെ പ്രത്യേകതകളാണ്. ഇതിന് പുറമെ നിരവധി ഇമോജികളും സ്റ്റിക്കറുകളും കീബോർഡിൽ ലഭിക്കും.

2013-ൽ ഗൂഗിൾ കീബോർഡ് എന്ന പേരിൽ പുറത്തിറങ്ങിയ ആപ്പ് പിന്നീട് 2016 ൽ ജി ബോർഡ് എന്ന് പേരുമാറ്റുകയായിരുന്നു. ഗൂഗിൾ പിക്‌സൽ ഫോൺ ഉപഭോക്താക്കൾക്ക് അക ജനറേറ്റഡ് സ്റ്റിക്കറുകൾ സൃഷ്ടിക്കാനുള്ള അവസരവും ആപ്പ് നൽകുന്നുണ്ട്. കീബോർഡിലെ മൈ പ്രോജക്റ്റ്‌സ് ലൈബ്രറിയിലോ ജിബോർഡിലെ പുതിയ സ്റ്റിക്കറുകൾ ടാബിലോ അവ സൃഷ്ടിക്കാൻ കഴിയും. നിലവിൽ ഗൂഗിളിന്‍റെ തന്നെ യൂട്യൂബ്, ഗൂഗിൾ മാപ്പ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ സർവീസ് എന്നിവയ്ക്കാണ് 10 ബില്ല്യൺ ഡൗൺലോഡുകൾ ഉള്ള മറ്റ് ആപ്പുകൾ

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com