ഗൂഗിൾ ഇന്ത്യ 450 ജീവനക്കാരെ പിരിച്ചുവിടുന്നു

ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റും കൺട്രി ഹെഡ്ഡുമായ സഞ്ജയ് ഗുപ്ത ഇതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്കു നൽകിയതായാണ് റിപ്പോർട്ടുകൾ
ഗൂഗിൾ ഇന്ത്യ 450 ജീവനക്കാരെ പിരിച്ചുവിടുന്നു

ഗൂഗിൾ ഇന്ത്യ 450 ജീവനക്കാരെ പിരിച്ചുവിടുന്നു. ഇതു സംബന്ധിച്ച ഇമെയ്ൽ ജീവനക്കാർക്ക് അയച്ചു തുടങ്ങി. വിവിധ വിഭാഗങ്ങളിൽ നിന്നാണു ജീവനക്കാരെ പിരിച്ചുവിടുന്നത്. ഗൂഗിൾ ഇന്ത്യ വൈസ് പ്രസിഡന്‍റും കൺട്രി ഹെഡ്ഡുമായ സഞ്ജയ് ഗുപ്ത ഇതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്കു നൽകിയതായാണ് റിപ്പോർട്ടുകൾ.

നേരത്തെ ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വളർച്ച മന്ദഗതിയിലായ സാഹചര്യത്തിൽ, സാമ്പത്തിക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണു പിരിച്ചുവിടൽ എന്നായിരുന്നു വിശദീകരണം. പുതിയ സാഹചര്യങ്ങളെ അതിജീവിക്കാനായി നിരവധി ടെക് കമ്പനികൾ പിരിച്ചുവിടൽ നടപടികൾ പ്രഖ്യാപിച്ചിരുന്നു.

 ഗുരുഗ്രാം, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ഗൂഗിളിന്‍റെ ഇന്ത്യയിലെ പ്രധാന ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ ചിലർ സാമൂഹിക മാധ്യമങ്ങളിൽ കമ്പനിയുടെ അപ്രതീക്ഷിത നടപടിയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com