ഉപയോഗിക്കാത്ത ജി-മെയിൽ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍

ജി-മെയിൽ അഡ്രസ്സുകള്‍ ഡിലീറ്റ് ചെയ്യപ്പെടുമെന്നു മാത്രമല്ല അവ പുനരുപയോഗത്തിനും ലഭ്യമാകില്ല.
ഉപയോഗിക്കാത്ത ജി-മെയിൽ നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍
Updated on

ജി-മെയിൽ ഉള്‍പ്പെടെ 2 വര്‍ഷമായി ഉപയോഗിക്കാത്ത എല്ലാ പേഴ്‌സണല്‍ അക്കൗണ്ടുകളും അവയിലെ കണ്ടന്‍റുകളും നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍ . ജി-മെയിൽ, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ഡോക്യുമെന്‍റ്‌സ് (GoogleDocs) യുട്യൂബ് എന്നിവയിലെ സജീവമല്ലാത്ത കണ്ടന്‍റുകളും അക്കൗണ്ടുകളുമാണ് ഗൂഗിള്‍ നീക്കം ചെയ്യുന്നത്.

സ്‌റ്റോറേജ് സ്‌പേസ് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അക്കൗണ്ടുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്. ജി-മെയിൽ അഡ്രസ്സുകള്‍ ഡിലീറ്റ് ചെയ്യപ്പെടുമെന്നു മാത്രമല്ല അവ പുനരുപയോഗത്തിനും ലഭ്യമാകില്ല.

ജി-മെയിൽ അഡ്രസ്സുകള്‍ . ഈ മാറ്റം വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകൾക്ക് മാത്രമേ ബാധകമാകൂ. സ്‌കൂൾ, ബിസിനസ് പോലുള്ള ഓർഗനൈസേഷനുകളുടെ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.

ഈ വര്‍ഷം ഡിസംബര്‍ വരെ ഈ പുതിയ നയം നടപ്പിലാക്കില്ല. അതിനാല്‍ 2 വര്‍ഷമായി ആക്ടീവല്ലാത്ത യൂസര്‍മാര്‍ക്ക് അവരുടെ പഴയ അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ (retrieve) ഇനിയും സമയമുണ്ട്. ട്വിറ്ററും സമാനമായ പ്രസ്താവനയുമായി കഴിഞ്ഞയാഴ്ച രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് കഴിഞ്ഞയാഴ്ച ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com