കഴിയുന്നത്ര പണം ഉണ്ടാക്കണമെന്നു ജിപിടി-4 നോട്: മറുപടിയിലൊരു ബിസിനസ് പിറന്നു, വൻ ലാഭവും

കൈയിൽ മുടക്കാനായി ആകെ 100 ഡോളറേയുള്ളൂ. ആ പണം മുടക്കി കഴിയുന്നത്ര പണം ലാഭം കിട്ടാനുള്ള മാർഗം കാണിക്കണമെന്നു മുട്ടിപ്പായി ചോദിച്ചു
കഴിയുന്നത്ര പണം ഉണ്ടാക്കണമെന്നു ജിപിടി-4 നോട്: മറുപടിയിലൊരു ബിസിനസ് പിറന്നു, വൻ ലാഭവും
Updated on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ആരും പ്രതീക്ഷിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുകയാണു ലോകം. നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ് ജിപിടിയോട് എന്തു ചോദ്യം ചോദിച്ചാലും മറുപടി ലഭിക്കുമെന്ന സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് പലരും. കഴിഞ്ഞദിവസം ജാക്സൺ ഫാൾ എന്ന വ്യക്തി ചാറ്റ് ജിപിടിയുടെ പ്രത്യേക പതിപ്പായ ജിപിടി 4ന്‍റെ മുമ്പിലൊരു ആവശ്യം മുന്നോട്ടുവച്ചു. കൈയിൽ മുടക്കാനായി ആകെ 100 ഡോളറേയുള്ളൂ. ആ പണം മുടക്കി കഴിയുന്നത്ര പണം ലാഭം കിട്ടാനുള്ള മാർഗം കാണിക്കണമെന്നു മുട്ടിപ്പായി ചോദിച്ചു.

ശാരീരിക അധ്വാനം ആവശ്യമായി വരുന്ന ആശയമായിരിക്കരുത്, നിയമവിരുദ്ധമായിരിക്കരുത് എന്നതടക്കം ചില നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു. പരിസ്ഥിതി സൗഹാർദ്ദപരമായ ഉൽപന്നങ്ങളെക്കുറിച്ചുള്ള ഉള്ളടക്കം ലഭ്യമാക്കുന്ന മാർക്കറ്റിങ് സൈറ്റ് എന്ന ആശയമാണ് ജിപിടി മറുപടിയായി നൽകിയത്. നിർമിത ബുദ്ധിയിൽ വിരിഞ്ഞ ഒരു ലോഗോയും, വെബ്സൈറ്റ് എങ്ങനെ ഡിസൈൻ ചെയ്യണമെന്ന ടിപ്സുമൊക്കെ ഒപ്പമുണ്ടായിരുന്നു. അങ്ങനെ ഗ്രീൻ ഗാഡ്ജറ്റ് ഗുരു എന്ന വെബ്സൈറ്റ് പിറവിയെടുത്തു. ഇനിയും എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ എന്ന ആലോചനയിൽ നിൽക്കുമ്പോഴാണ് പെട്ടെന്നു തന്നെ പബ്ലിഷ് ചെയ്യാനുള്ള നിർദ്ദേശം ജിപിടിയിൽ നിന്നും ലഭിച്ചത്.

പിന്നെ താമസിച്ചില്ല. വെബ്സൈറ്റ് പബ്ലിഷ് ചെയ്തു. ആദ്യദിവസം തന്നെ 163 ഡോളർ ലാഭമായി ലഭിക്കുകയും ചെയ്തു. തീർന്നില്ല, തുടർന്നു വെബ്സൈറ്റിന്‍റെ പെർഫോമൻസ് റിപ്പോർട്ടും ജിപിടി-4 നൽകി എന്നാണു ജാക്സൺ ഫാളിന്‍റെ ട്വീറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. പ്രോംപ്റ്റിൽ ആവശ്യമറിയിച്ചതും, ജിപിടി-4ന്‍റെ മറുപടിയുമൊക്കെ ജാക്സൺ വിശദമായിതന്നെ ട്വീറ്റ് ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com