എച്ച് പി പുതിയ ക്രോംബുക്ക് ലാപ്‌ടോപ്പ് പുറത്തിറക്കി

ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ക്ലാസ്‌റൂം എന്നിവയിലേക്ക് ഹാന്റ്‌സ് ഫ്രീ ആക്സസ് ഉണ്ടെന്നുള്ളതും വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാണ്
എച്ച് പി പുതിയ ക്രോംബുക്ക് ലാപ്‌ടോപ്പ് പുറത്തിറക്കി
Updated on

കൊച്ചി: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പുതിയ സെഡ് ജനറേഷന്‍ ലേണിങ് ക്രോംബുക്ക് 15.6 ലാപ്‌ടോപ്പ് അവതരിപ്പിച്ച് എച്ച് പി. ഇമ്മേഴ്‌സീവ് സ്‌ക്രീനും ഇന്റെലിൻ്റെ സെലെറോ എന്‍ 4500 പ്രോസസറാണ് പ്രത്യേകത. ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ക്ലാസ്‌റൂം എന്നിവയിലേക്ക് ഹാന്റ്‌സ് ഫ്രീ ആക്സസ് ഉണ്ടെന്നുള്ളതും വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമാണ്.

പഠനവും വിനോദവും ഒരുമിച്ച് കൊണ്ടുപോകുക എന്ന ആശയത്തിലൂന്നിയാണ് പുതിയ ലാപ്‌ടോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 11.5 മണിക്കൂര്‍ ബാറ്ററി ലൈഫാണുള്ളത്. ഫോറസ്റ്റ് ടീല്‍, മിനറല്‍ സില്‍വര്‍ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് വിപണിയിലെത്തിയിരിക്കുന്നത്. ന്യൂമെറിക് കീപാഡ്, വലുപ്പമുള്ള ടച്ച് പാഡ്, സ്പീച്ച് ടു ടെക്‌സറ്റ് എന്നിവയും ഉപഭോക്താക്കളെ ആകര്‍ഷിക്കും. 28,999/-രൂപയാണ് പ്രാരംഭ വില. പഠനം വീട്ടിലായാലും ക്ലാസ് മുറിയിലായാലും യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന തരത്തില്‍ സ്റ്റൈലിഷായാണ് പുതിയ ലാപ്‌ടോപ്പ് എത്തുന്നതെന്ന് എച്ച് പി ഇന്ത്യയുടെ പേഴ്‌സണല്‍ സിസ്റ്റംസ് സീനിയര്‍ ഡയറക്ടര്‍ വിക്രം ബേദി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com