മുട്ട പുഴുങ്ങൽ മുതൽ ഡാൻസ് വരെ...: ഹ്യൂമനോയ്ഡ് റോബോട്ടുമായി ടെസ്‌ല | VIDEO

സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോ​ഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്‌ല ഒപ്റ്റിമസ് ജെൻ-2 നെ അവതരിപ്പിച്ചിരിക്കുന്നത്
ഒപ്റ്റിമസ് ജെൻ-2 റോബോർട്ട്
ഒപ്റ്റിമസ് ജെൻ-2 റോബോർട്ട്
Updated on

ഹ്യൂമനോയ്ഡ് റോബോട്ടായ ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ച് ടെസ്‌ല. മനുഷ്യനെ പോലുള്ള ജോലികള്‍ ചെയ്യാന്‍ കഴിവുള്ള ഈ ഹ്യൂമനോയിഡ് റോബോട്ടിന്‍റെ ഒരു വീഡിയോയും ഇലോൺ മസ്ക് പുറത്തു വിട്ടിട്ടുണ്ട്. ഈ വർഷം ആ​ദ്യം എഐ ദിനത്തിൽ റോബോട്ടിന്‍റെ പ്രോട്ടോ ടൈപ്പ് അവതരിപ്പിച്ചിരുന്നു. ഇതിൽ നിന്ന് ഏറെ മെച്ചപ്പെടുത്തിയാണ് ഒപ്റ്റിമസ് ജെൻ-2 അവതരിപ്പിച്ചിരിക്കുന്നത്.

മുട്ട പുഴുങ്ങുന്നതു മുതൽ റോബോട്ട് ഡാൻസ് കളിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഴാതെ നിൽക്കാനുള്ള ശേഷിയും ശരീരം നിയന്ത്രിക്കാനുള്ള കഴിവും മെച്ചപ്പെട്ടുത്തിയിട്ടുണ്ട്. തിളക്കമുള്ള കറുപ്പ് വെള്ള നിറങ്ങളില്‍ രൂപകല്‍പന ചെയ്ത റോബോട്ടിന്‍റെ നെഞ്ചിലായി ടെസ്‌ല ബ്രാന്‍ഡ് ലോഗോയും നല്‍കിയിട്ടുണ്ട്.

സുരക്ഷിതമല്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ മനുഷ്യന് പകരം ഇത്തരത്തിലുള്ള റോബോട്ടിനെ ഉപയോ​ഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ ടെസ്‌ല ഒപ്റ്റിമസ് ജെൻ-2 നെ അവതരിപ്പിച്ചിരിക്കുന്നത്.

ടെസ്‌ലയുടെ നിർമാണ ജോലികളിൽ താമസിയാതെ ഈ റോബോട്ട് ഉപയോഗിച്ച് തുടങ്ങും. എന്നാൽ‌ റോബോട്ടിന്‍റെ ബാലൻസ്, ഗതി നിർണയം, ഭൗതികലോകവുമായുള്ള ഇടപെടൽ, തിരിച്ചറിവ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ് വെയറുകൾ ആവശ്യമാണ്. ഇത് നിർമ്മിക്കുന്നതിനായി ഡീപ്പ് ലേണിങ്, കംപ്യൂട്ടർ വിഷൻ, മോഷൻ പ്ലാനിങ്, കൺട്രോൾ, മെക്കാനിക്കൽ, സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ നിയമിക്കാനൊരുങ്ങുകയാണെന്ന് കമ്പനി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com