ഇന്ത്യയിലെ ഏറ്റവും വലിയ ടിവിയുമായി വോബിൾ ഡിസ്‌പ്ലേസ്

116.5 ഇഞ്ച് വലിപ്പമുള്ള വോബിൾ മാക്സിമസ് സീരീസ് ഗൂഗിൾ ടിവി 5.0 ഡിസ്പ്ലേ 100% ക്യൂഎൽഇഡിയാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ടിവിയുമായി വോബിൾ ഡിസ്‌പ്ലേസ് | India's largest TV

116.5 ഇഞ്ച് വലിപ്പമുള്ള വോബിൾ മാക്സിമസ് സീരീസ് ഗൂഗിൾ ടിവി 5.0

Updated on

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസ്പ്ലേയുള്ള ടെലിവിഷനുമായി ഇന്ത്യൻ കമ്പനി വോബിൾ ഡിസ്‌പ്ലേസ്. 116.5 ഇഞ്ച് വലിപ്പമുള്ള വോബിൾ മാക്സിമസ് സീരീസ് ഗൂഗിൾ ടിവി 5.0 ഡിസ്പ്ലേ 100% ക്യൂഎൽഇഡിയാണ്.

116.5 ഇഞ്ചിൽ അഡ്വാൻസ്ഡ് ക്വാണ്ടം ഡോട്ട് കളർ കൃത്യത, മിനി-എൽഇഡി ബാക്ക് ലൈറ്റിങ്, ആൻഡ്രോയിഡ് 14 അടങ്ങിയ ഗൂഗിൾ ടിവി 5.0 ഒഎസ്, രണ്ട് വൂഫറുകളുള്ള 240വാട്ട് 6.2.2-ചാനൽ ശ്രേണി, 2000 നീറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്, ഡോൾബി വിഷൻ അറ്റ്‌മോസ്, എച്ച്‌ഡിആർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

4കെ 144 ഹേർട്സ് നേറ്റീവ് റിഫ്രഷ് റേറ്റിൽ ഫ്ലൂയിഡ്, ലാഗ്-ഫ്രീ പ്രകടനത്തോടെയുള്ള നെക്സ്റ്റ് ജനറേഷൻ കൺസോൾ ഗെയിമിങ്ങിനെയും പിസി കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു. മാക്സിമസ് സീരീസ് 86 ഇഞ്ച്, 98 ഇഞ്ച് എന്നീ വലിപ്പങ്ങളിലും ലഭ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com