
കൊച്ചി: വ്ലോഗര്‍മാരെയും വിഡിയൊ നിര്‍മാതാക്കളെയും മുന്നില്‍ക്കണ്ട് ക്യാമറയില്‍ മകിച്ച സാങ്കേതികതകള്‍ സാധ്യമാക്കുന്ന സീറൊ 30 5ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ഇന്‍ഫിനിക്സ്. ഒഐഎസ് ഉള്ള 108 എംപി ട്രിപ്പിള്‍ ക്യാമറയാണ് ഫോണിലുള്ളത്. ഐ ട്രാക്കിങ് ഓട്ടൊ ഫോക്കസ് സാങ്കേതികതയുണ്ട്. ഇതിനു പുറമെ, രാജ്യത്തെ ആദ്യ 50എംപി ഫ്രണ്ട് ക്യാമറയാണ് ഇന്‍ഫിനിക്സ് സീറോ30 5ജിയിലുള്ളത്.
മീഡിയാടെക് ഡൈമെന്‍സിറ്റി 8020 6എന്‍എം പ്രൊസസറുള്ള ഫോണ്‍ 4കെയിലാണ് 50എംപി ഫ്രണ്ട് ക്യാമറ അവതരിപ്പിക്കുന്നത്. 6.78 ഇഞ്ച് എഫ്എച്ച്ഡി+10-ബിറ്റ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഈടുനില്‍ക്കുന്ന കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ചിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 68 വാട്സ് പിഡി 3.0 സൂപ്പര്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നു. 256ജിബി-12ജിബി, 256 ജിബി-8ജിബി ഇനങ്ങളില്‍ ലഭ്യമാണ്. വില യഥാക്രമം 22999, 21999. റോം ഗ്രീന്‍, ഗോള്‍ഡന്‍ ഹവര്‍ നിറങ്ങളില്‍ ലഭ്യമാണ്.